ADVERTISEMENT

ന്യൂയോർക്ക് ∙ കേരളത്തിന്റെ മരുമകൾ അന്ന മേനോനുൾപ്പെട്ട സംഘത്തിന്റെ ബഹിരാകാശ നടത്ത ദൗത്യമായ ‘പൊളാരിസ് ഡൗൺ’ വിക്ഷേപണം സ്പെയ്സ് എക്സ് വീണ്ടും മാറ്റിവച്ചു. ഇന്നലെ 21 ഇന്റർനെറ്റ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചശേഷം തിരിച്ചിറങ്ങിയ ഫാൽക്കൺ 9 റോക്കറ്റ് പരാജയപ്പെട്ടതിനെ തുടർന്നാണിത്. 

കടലിൽ നിർത്തിയിട്ട ബാർജിലേക്ക് പതിവുപോലെ ഇറക്കുന്നതിനിടെ ബൂസ്റ്റർ റോക്കറ്റ് തീപിടിച്ച് കടലിലേക്ക് മറിയുകയായിരുന്നു. 23 തവണ വിജയകരമായി പുനരുപയോഗിച്ചിട്ടുള്ള റോക്കറ്റിന്റെ പരാജയകാരണം പഠിച്ചശേഷമേ പൊളാരിസ് ഡൗൺ ദൗത്യം നടക്കൂ. 

സ്പേസ് എക്സിലെ ആരോഗ്യ വിദഗ്ധനും മലയാളിയുമായ ഡോ.അനിൽ മേനോന്റെ ഭാര്യ അന്ന മേനോൻ അടക്കമുള്ളവരുടെ ആദ്യ ബഹിരാകാശ സ്വകാര്യ നടത്തത്തിനായുള്ള വിക്ഷേപണമാണ് നീട്ടിയത്. റോക്കറ്റിലേക്ക് ഇന്ധനം എത്തിക്കുന്ന പൈപ്പിലെ ചോർച്ച മൂലം കഴിഞ്ഞ ദിവസം ദൗത്യം മാറ്റിവച്ചിരുന്നു. 

English Summary:

SpaceX postpones Polaris Down launch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com