ADVERTISEMENT

ഗാസ ∙ പലസ്തീനിൽ വിപുലമായ പോളിയോ വാക്സിനേഷൻ യജ്ഞത്തിന് ആരോഗ്യപ്രവർത്തകർ തീവ്രശ്രമം നടത്തുന്നതിനിടെ മധ്യ, ദക്ഷിണ ഗാസയിൽ ഇസ്രയേൽ സേന നടത്തിയ കനത്ത ആക്രമണങ്ങളിൽ 49 പേർ കൊല്ലപ്പെട്ടു.

പോളിയോ വാക്സീൻ നൽകുന്നതിനായി ദിവസവും പകൽ 8 മണിക്കൂർ വെടിനിർത്തലിന് തയാറാണെന്ന് ഹമാസും ഇസ്രയേലും അറിയിച്ചതിനെത്തുടർന്നാണ് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ വാക്സിനേഷൻ നടപ്പാക്കുന്നത്. കഴിഞ്ഞയാഴ്ച ഗാസയിൽ ഒരു കുട്ടി പോളിയോ ബാധ മൂലം ഭാഗികമായി തളർന്നതു കണ്ടെത്തിയിരുന്നു.

ഖാൻ യൂനിസ്, നുസിറിയേത്ത്, റഫാ എന്നിവിടങ്ങളിലാണ് ശക്തമായ ആക്രമണം നടന്നത്. നുസിറിയേത്തിൽ ഒരു കുടുംബത്തിലെ 9 പേർ ഉൾപ്പെടെ 19 പേർ കൊല്ലപ്പെട്ടു. ടെന്റ് ലൈഫ് എന്ന പേരിൽ ടിക്ടോക് വിഡിയോ ഷോയിലൂടെ പ്രസിദ്ധനായ 19കാരൻ മെഡോ ഹലീമി ആക്രമണത്തിൽ കൊല്ലപ്പെട്ടു.

English Summary:

Death in Israel attack on Gaza

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com