ADVERTISEMENT

മോസ്കോ ∙ യുക്രെയ്ൻ സംഘർഷം പരിഹരിക്കാനുള്ള മധ്യസ്ഥതയ്ക്കായി ഇന്ത്യ അടക്കം 3 രാജ്യങ്ങളുമായി നിരന്തര ആശയവിനിമയത്തിലാണെന്നു റഷ്യയുടെ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ പറഞ്ഞു. ചർച്ചയ്ക്ക് യുക്രെയ്നിനു താൽപര്യമുണ്ടെങ്കിൽ സന്നദ്ധനാണെന്ന് ഈസ്റ്റേൺ ഇക്കണോമിക് ഫോറം (ഇഇഎഫ്) പ്ലീനറി സെഷനിൽ പുട്ടിൻ പറഞ്ഞതായും റിപ്പോർട്ടുണ്ട്. 

രണ്ടാഴ്ച മുൻപാണ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയത്. മധ്യസ്ഥതയ്ക്കായി ചൈന, ബ്രസീൽ എന്നിവയ്ക്കൊപ്പം ഇന്ത്യയും രംഗത്തുണ്ടെന്നും സമാധാനചർച്ച യാഥാർഥ്യമാക്കാൻ ഇന്ത്യയ്ക്കു കഴിയുമെന്നും റഷ്യൻ പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്കോവും പറഞ്ഞു. അതേസമയം, മോദി ഇടപെടുന്നതു സംബന്ധിച്ചു കൃത്യമായ പദ്ധതിയൊന്നുമായിട്ടില്ലെന്നും വ്യക്തമാക്കി 

യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ റഷ്യ–യുക്രെയ്ൻ പ്രതിനിധികൾ ഇസ്തംബുളിൽ യോഗം ചേർന്ന് സമാധാന കരാറിന് പ്രാഥമിക ധാരണ ഉണ്ടാക്കിയിരുന്നു. പക്ഷേ, ഇതു നടപ്പായില്ല. ഈ പ്രാഥമികധാരണ അടിസ്ഥാനമാക്കി പുതിയ ചർച്ച ആരംഭിക്കാമെന്നും പുട്ടിൻ പറഞ്ഞു. 

അതേസമയം, യുക്രെയ്നിന്റെ പുതിയ വിദേശകാര്യ മന്ത്രിയായി ആന്ദ്രി സിബിഹയെ സെലെൻസ്കി നിയമിച്ചു. സംഘർഷമേഖലയായ കിഴക്കൻ യുക്രെയ്നിലെ സവിറ്റ്നെ ഗ്രാമം റഷ്യ പിടിച്ചു. കഴിഞ്ഞ രാത്രി റഷ്യയുടെ 60 ഡ്രോണുകൾ വെടിവച്ചിട്ടതായി യുക്രെയ്ൻ അവകാശപ്പെട്ടു. 

English Summary:

India as mediator to end Ukraine war: Vladimir Putin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com