ADVERTISEMENT

 കലിഫോർണിയ ∙ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയുടെ പൊക്കം 2,723 അടിയാണ് (830 മീറ്റർ). അത്തരം 4 കെട്ടിടങ്ങൾ ഒന്നിനുമുകളിൽ ഒന്നായി നിൽക്കുന്നതൊന്നു ചിന്തിച്ചുനോക്കൂ. അത്രയും ഉയരമുള്ള ഒരു പർവതം കടലിനടിയിലുണ്ട്. യുഎസിലെ കലിഫോർണിയയിലുള്ള ഷ്മിറ്റ് ഓഷ്യൻ ഇൻസ്റ്റിറ്റ്യൂട്ടിന്റേതാണു കണ്ടെത്തൽ.

ചിലെ തീരത്തുനിന്ന് ഏകദേശം 1,448 കിലോമീറ്റർ അകലെ പസിഫിക് സമുദ്രത്തിലാണു പർവതം കണ്ടെത്തിയത്. 10,200 അടി (3109 മീറ്റർ) ഉയരമുണ്ട്. ഗ്രീസിലെ ഒളിംപസ് പർവതത്തിന്റെ ഉയരം 9,572 അടിയാണ്. ജൈവ വൈവിധ്യത്തിന്റെ കലവറയാണ് ഈ പർവതം. 1000 മീറ്ററിലേറെ ഉയരമുള്ള ഒരുലക്ഷം പർവതങ്ങൾ സമുദ്രങ്ങളിലുണ്ടെന്നാണു ‌ഗവേഷകരുടെ കണ്ടെത്തൽ.

English Summary:

Mountain in the height of 4 Burj Khalifas found inthe Pacific Ocean

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com