ADVERTISEMENT

കാബൂൾ ∙ മധ്യ അഫ്ഗാനിസ്ഥാനിലെ ദേകുന്തി പ്രവിശ്യയിൽ ആയുധധാരികൾ 14 പേരെ കൂട്ടക്കൊല ചെയ്തു. ഷിയ വിഭാഗത്തിലുള്ളവരെയാണ് കൊലപ്പെടുത്തിയത്. ഭീകരസംഘടനയായ ഇസ്​ലാമിക് സ്റ്റേറ്റ് (ഐഎസ്) ഉത്തരവാദിത്തമേറ്റെടുത്തു. അക്രമികൾക്കെതിരെ നടപടിയുണ്ടാവുമെന്ന് താലിബാൻ ഭരണകൂടം വ്യക്തമാക്കി. 

ഇറാഖിലെ കർബലയിൽ നിന്ന് തീർഥാടനം കഴിഞ്ഞ് മടങ്ങിയെത്തിവരെ സ്വീകരിക്കാൻ ഷിയ പള്ളിയിൽ എത്തിയവരാണ് കൊല്ലപ്പെട്ടത്. യന്ത്രത്തോക്ക് ഉപയോഗിച്ചുള്ള കൂട്ടക്കൊലയിൽ മരണസംഖ്യ ഇനിയും ഉയരുമെന്നും ഐഎസ് അവകാശപ്പെട്ടു. 

അഫ്ഗാനിസ്ഥാനിലെ ഏറ്റവും ശാന്തമായ പ്രവിശ്യയാണ് ഷിയാ ഭൂരിപക്ഷ മേഖലയായ ദേകുന്തി. താലിബാൻ ഭരണമേറ്റെടുത്ത ശേഷം ആദ്യമായാണ് ഇവിടെ അനിഷ്ട സംഭവം ഉണ്ടാകുന്നത്. ഐഎസിനെ രാജ്യത്ത് നിന്നു ഉന്മൂലനം ചെയ്തുവെന്നാണ് താലിബാൻ അവകാശപ്പെട്ടിരുന്നത്. 

English Summary:

Terrorists killed people in Shiite area of ​​Afghanistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com