ADVERTISEMENT

ലണ്ടൻ ∙ റഷ്യൻ സർക്കാരിന്റെ അജൻഡ നടപ്പാക്കാൻ ദുരുപയോഗിക്കുന്നുവെന്നാരോപിച്ചു 2 റഷ്യൻ സർക്കാർ മാധ്യമങ്ങളെ ഫെയ്സ്ബുക്, വാട്സാപ്, ഇൻസ്റ്റഗ്രാം എന്നിവയിൽ വിലക്കാൻ തീരുമാനിച്ചതായി മെറ്റ കമ്പനി അറിയിച്ചു. നിയന്ത്രണം വരും ദിവസങ്ങളിൽ നിലവിൽ വരും. റോസ്സിയ സെഗോദ്ന്യ, ആർടി എന്നീ സർക്കാർ മാധ്യമങ്ങൾക്കാണു നിയന്ത്രണം. റഷ്യൻ മാധ്യമങ്ങളെ തിരഞ്ഞുപിടിച്ചു നിരോധിക്കാനുള്ള മെറ്റയുടെ ശ്രമം പ്രതിരോധിക്കുമെന്നു സർക്കാർ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചു. 

യുക്രെയ്നിൽ യുദ്ധം ചെയ്യുന്ന റഷ്യൻ സേനയ്ക്ക് ആയുധങ്ങളും കവചങ്ങളും മറ്റും നൽകുന്നതിനുള്ള ഫണ്ട് ശേഖരണ യജ്ഞങ്ങളിൽ ആർടി ഏർപ്പെട്ടിരിക്കുന്നതായി യുഎസ് ഒരാഴ്ച മുൻപ് ആരോപിച്ചിരുന്നു. റഷ്യൻ സർക്കാർ അധീനതയിലുള്ള 2 വെബ്സൈറ്റുകൾക്കെതിരെ യുഎസ് നടപടി സ്വീകരിച്ചിരുന്നു. ആരോപണണങ്ങളെല്ലാം റഷ്യ നിഷേധിച്ചിട്ടുണ്ട്.

English Summary:

Meta banned several media outlets in Russia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com