ADVERTISEMENT

ലോകമെമ്പാടുമുള്ള പത്രപ്രവർത്തനത്തിന്റെ സ്വാധീനം തിരിച്ചറിഞ്ഞ് 2024 ലെ ലോക വാർത്താ ദിനത്തിൽ പങ്കാളികളാകാൻ റെക്കോർഡ് എണ്ണം വാർത്താ മാധ്യമങ്ങൾ റജിസ്റ്റർ ചെയ്തു. എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള 600ൽ അധികം ന്യൂസ് റൂമുകളും മീഡിയ അസോസിയേഷനുകളും മാധ്യമ പ്രവർത്തനത്തിന്റെ ലക്ഷ്യത്തിലേക്ക് അവബോധം കൊണ്ടുവരാൻ ഒത്തുചേരുന്നു. മാധ്യമ പ്രവർത്തനം നിരന്തരമായ ആക്രമണത്തിനു വിധേയമാകുകയാണ്. സ്വന്തം നാട്ടിലും രാജ്യങ്ങളിലും വ്യത്യാസം വരുത്തുന്ന സ്വതന്ത്രരും ധീരരുമായ പത്രപ്രവർത്തകരുടെ പ്രാധാന്യത്തെക്കുറിച്ചു ചിന്തിക്കാനുള്ള ദിവസമാണിത്.

പ്രഫഷനൽ റിപ്പോർട്ടർമാരെയും എഡിറ്റർമാരെയും മറികടന്ന് സമൂഹമാധ്യമങ്ങളിൽ ഉച്ചത്തിൽ നിലവിളിക്കുന്നവരെ വാർത്താ നിർമാതാവായി തോന്നുന്നു കാലമാണിത്.  മാധ്യമ പ്രവർത്തനം ഉത്തരവാദിത്തത്തോടെ ചെയ്യാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്. സംഭവങ്ങളുടെ ഫൊട്ടോഗ്രാഫുകളടക്കം വസ്തുതകൾ റിപ്പോർട്ട് ചെയ്യപ്പെടണം. അപൂർണമായ വിവരങ്ങളിൽനിന്ന് തുടങ്ങി പൂർണമായ ഒരു വാർത്ത നിർമിക്കുകയും വസ്‌തുതകൾ പൊതുവിടത്തിൽ സമ്പൂർണമായി സ്ഥാപിക്കുകയും ചെയ്യുന്നതാണ് മുഖ്യധാരാ മാധ്യമങ്ങളുടെ ജോലി. 

പൊതുജനങ്ങൾക്കു മാധ്യമപ്രവർത്തനത്തെക്കുറിച്ച് വ്യക്തമാക്കി കൊടുക്കാനുള്ള ദിവസമാണ് ലോക വാർത്താ ദിനം. ശുഭാപ്തിവിശ്വാസത്തിന്റെ ഉറവിടമായി സ്വതന്ത്ര പത്രപ്രവർത്തനം നിലകൊള്ളുന്നു. പലരും മാധ്യമപ്രവർത്തകർക്കു രഹസ്യങ്ങൾ കൈമാറുന്നുണ്ട്.  സബ്‌സ്‌ക്രിപ്‌ഷൻ റദ്ദാക്കും അല്ലെങ്കിൽ പരസ്യം പിൻവലിക്കും എന്നൊക്കെ ചില ഗ്രൂപ്പുകൾ  ഭീഷണിപ്പെടുത്തും. എഡിറ്റോറിയൽ സ്വാതന്ത്ര്യത്തിൽ ഇടപെടാനുള്ള ശ്രമമാണ് ഇത്തരം കാര്യങ്ങളെല്ലാം. അത് തെറ്റാണ്.

മാധ്യമപ്രവർത്തകരെ വധിക്കുന്നതും അവർക്കു നേരെയുള്ള ആക്രമണങ്ങളും വളരെയധികം വർധിക്കുന്നുണ്ട് . നിങ്ങൾക്ക് മാധ്യമപ്രവർത്തകനെ കൊല്ലാൻ കഴിയുമായിരിക്കാം. എന്നാൽ വാർത്തയെ ഇല്ലാതാക്കാനാകില്ല. മറ്റുള്ളവർ അത് ഏറ്റെടുക്കും. നിങ്ങൾക്ക് പ്രചോദനം ലഭിക്കുന്നില്ലെങ്കിൽ മെക്സിക്കോയിലോ ഇറാനിലോ ഉള്ള പത്രപ്രവർത്തകരെ നോക്കുക. മാധ്യമപ്രവർത്തകരെ കൊല്ലുന്നവരെ അറസ്റ്റ് ചെയ്യുന്നതും ശിക്ഷ വിധിക്കുന്നതും ചില രാജ്യങ്ങളിൽ പൂർണമായിത്തന്നെ ഇഴയുന്നു. 

വസ്തുതകൾ അടിച്ചമർത്താൻ കഴിയില്ല. സുഹൃത്തുക്കളോട് സംസാരിക്കുമ്പോൾ, നിങ്ങളുടെ സമൂഹം, ഗ്രാമം, നഗരം അല്ലെങ്കിൽ വിശാലമായ ലോകം എന്നിവ പരിഗണിക്കുമ്പോൾ നിങ്ങൾ ഇന്നു പഠിച്ചതിനെ കുറിച്ചു ചിന്തിക്കുക. നിങ്ങളുടെ സമൂഹത്തിൽനിന്നു വരുന്ന കഥാകാരന്മാർ വസ്തുതകൾ പറയുന്നു, അത് എത്ര അസ്വസ്ഥതയുണ്ടാക്കിയാലും. വിശ്വസ്തതയോടും നിശ്ചയദാർഢ്യത്തോടും നമ്മുടെ പ്രേക്ഷകരുടെ ഭാവി കെട്ടിപ്പടുക്കാൻ മാധ്യമപ്രവർത്തകർ ഒരു പാലമാണ്. പ്രതീക്ഷയുടെ അവശിഷ്ടങ്ങൾ കൊഴിഞ്ഞുപോകുന്നതായി ചിലപ്പോഴെങ്കിലും തോന്നിയാൽ, ഒരുമിച്ച്, ലോക വാർത്താ ദിനത്തിൽ, മാധ്യമ പ്രവർത്തനത്തിന്റെ സുരക്ഷാവലയമുണ്ടെന്ന് ഓർക്കുക.

English Summary:

Journalism matters world news day 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com