ADVERTISEMENT

കഠ്മണ്ഡു ∙ നേപ്പാളിലെ പെരുമഴയിലും പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 224 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 4331 പേരെ രക്ഷപ്പെടുത്തി. 24 പേരെ കാണാതായി. 158 പേർക്കു പരുക്കേറ്റു. രക്ഷപ്പെടുത്തിയവരിൽ വിദേശികളായ വിനോദസഞ്ചാരികളും ഉൾപ്പെടുന്നു.  നേപ്പാളിലെ പ്രവിശ്യകളിൽ കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് പേമാരിയും വെള്ളപ്പൊക്കവും രൂക്ഷമായത്. കഠ്മണ്ഡുവിൽ ഞായറാഴ്ച മുതൽ കാലാവസ്ഥ മെച്ചപ്പെട്ടിട്ടുണ്ട്. കഠ്മണ്ഡു താഴ്‌വരയിൽ മാത്രം അൻപതിലേറെപ്പേർ മരിച്ചു.

English Summary:

Nepal flood death toll rising

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com