ADVERTISEMENT

തേരട്ടകളുടെ പ്രതാപിയായ പൂർവികന്റെ ഫോസിൽതല തലപുകഞ്ഞു പഠിച്ച ഗവേഷകർക്ക് വിസ്മയം. 30 കോടി വർഷങ്ങൾക്കു മുൻപ് വടക്കേ അമേരിക്കയിലും യൂറോപ്പിലുമായി ജീവിച്ചിരുന്ന ഈ തീറ്റപ്രിയർ പഴുതാരകളിലേക്കുള്ള പരിണാമദിശയിലെ ഏറ്റവുമടുത്ത കണ്ണികൾ.

ഫ്രാൻസിൽനിന്നു കണ്ടെത്തിയ ആർത്രോപ്ലൂറ എന്ന ഭീമൻ തേരട്ടയുടെ ഫോസിൽതലയുടെ വിശദപഠനമാണു പൂർത്തിയാകുന്നത്. ഇവർ പഴുതാരകളോടു സാമ്യമുള്ള സങ്കരജീവികളെന്നാണു കണ്ടെത്തൽ. . 88 കാലുകളുണ്ടായിരുന്നെന്നു കരുതുന്ന ‘ഹൈബ്രിഡ്’ തേരട്ടയുടെ തലയാണു ഫോസിൽകവചത്തിൽനിന്ന് ഇപ്പോൾ വ്യാഖ്യാനിച്ചെടുത്തിരിക്കുന്നത്. 3 മീറ്റർ വരെ നീളം വച്ചിരുന്ന വമ്പൻ തേരട്ടകളായിരുന്നു 30 കോടി വർഷം മുൻപ് ജീവിച്ചിരുന്ന ആർത്രോപ്ലൂറകൾ. 

English Summary:

Fossil of 30 crore year old leech found

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com