ADVERTISEMENT

വാഷിങ്ടൻ ∙ കമല ഹാരിസും ഡോണൾഡ് ട്രംപും തമ്മിൽ തീപാറും മത്സരം ഉറപ്പായ ഇത്തവണത്തെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നേരത്തേ വോട്ടു ചെയ്യാനുള്ള ആവേശവും കുതിക്കുന്നു. ഈ സൗകര്യം ഇതിനോടകം 2 കോടിപ്പേർ പ്രയോജനപ്പെടുത്തി.  യൂണിവേഴ്സിറ്റി ഓഫ് ഫ്ലോറിഡയിലെ ഇലക്‌ഷൻ ലാബിന്റെ കണക്കുപ‌്രകാരം 78 ലക്ഷം പേരാണ് പ്രത്യേകം സജ്ജീകരിച്ച പോളിങ് ബൂത്തുകളിലെത്തി വോട്ടു ചെയ്തത്. ബാലറ്റിൽ വോട്ടുചെയ്ത് തപാലിൽ അയച്ചുകൊടുത്തവർ ഒരു കോടിയോളം വരും. 

പ്രസിഡന്റ് തിരഞ്ഞെടുപ്പ് നവംബർ 5 ന് ആണ്. ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായ കമലയെ പിന്തുണയ്ക്കുമോ അതോ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപിനൊപ്പമാണോ എന്ന് വ്യക്തമല്ലാത്ത ജോർജിയ ഉൾപ്പെടെ 7 നിർണായക സംസ്ഥാനങ്ങളിലും നേരത്തേ വോട്ടു ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ വർധനയാണുള്ളത്. 

English Summary:

Record-Breaking Early Voting Signals High Stakes in Trump vs. Harris Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com