ഗാസ: ഖാൻ യുനിസിൽ 38 പേർ കൊല്ലപ്പെട്ടു; ലബനനിൽ 3 മാധ്യമപ്രവർത്തകരും കൊല്ലപ്പെട്ടു
Mail This Article
ജറുസലം ∙ ഗാസയിലെ ഖാൻ യുനിസിൽ ഇസ്രയേൽ സൈന്യം നടത്തിയ അക്രമത്തിൽ 38 പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രിയിലാണ് അക്രമം നടന്നത്. ജബാലിയയിലെ കമാൽ അദ്‌വാൻ ആശുപത്രിയും സൈന്യം തകർത്തു. ഓക്സിജൻ പ്ലാന്റുകൾ തകർത്ത ശേഷമായിരുന്നു ആക്രമണം.
സൈന്യം പിന്മാറിയ ശേഷം ലോകാരോഗ്യ സംഘടനയുടെ പ്രവർത്തകരെത്തിയാണ് രോഗികളെ ആശുപത്രിയിൽനിന്ന് മാറ്റിയത്. 3 ഇസ്രയേൽ സൈനികർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. ലബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 3 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി ലബനനിലെ നാഷനൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
വെടിനിർത്തലിനായി അമേരിക്കയുടെ നേതൃത്വത്തിൽ വീണ്ടും ശ്രമങ്ങൾ ആരംഭിച്ചതിനിടയ്ക്കാണ് ഇസ്രയേലിന്റെ അക്രമം. ഹമാസ് നേതാക്കളുടെ ഒരു സംഘം ചർച്ചകൾക്കായി കയ്റോയിൽ എത്തിയിട്ടുണ്ട്. ദോഹയിൽ വരുംദിവസങ്ങളിൽ സമാധാന ചർച്ചകൾ പുനരാ രംഭിക്കും. ഇസ്രയേൽ അക്രമത്തിൽ ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 43,000 ആണ്.