മേഖലയിലെ ആയുധ നിയന്ത്രണം: പാക്ക് പ്രമേയത്തെ എതിർത്ത് ഇന്ത്യ
Mail This Article
×
ന്യൂയോർക്ക് ∙ മേഖലയിലും ആഗോളതലത്തിലും സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിൽ പരമ്പരാഗത ആയുധങ്ങളുടെ നിയന്ത്രണം വഹിക്കുന്ന പങ്ക് എടുത്തുകാട്ടുന്ന പാക്ക് പ്രമേയത്തിനു കിട്ടിയ ഏക എതിർവോട്ട് ഇന്ത്യയുടേത്. നിരായുധീകരണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന യുഎൻ പൊതുസഭയുടെ ഫസ്റ്റ് കമ്മിറ്റിക്കു മുൻപാകെ വച്ച പ്രമേയത്തെ 176 അംഗങ്ങൾ അനുകൂലിച്ചപ്പോൾ, വോട്ടെടുപ്പിൽനിന്ന് ഇസ്രയേൽ വിട്ടുനിന്നു. മേഖല, ഉപമേഖലാതലങ്ങളിലെ ആയുധ നിയന്ത്രണം സംബന്ധിച്ച് പാക്കിസ്ഥാനും സിറിയയും ചേർന്നാണ് പ്രമേയം കൊണ്ടുവന്നത്.
English Summary:
India opposes Pakistan resolution in arms control
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.