ക്യാംപുകൾ തോറും ബോംബിങ്; ഒറ്റദിവസം 26 മരണം
Mail This Article
×
ജറുസലം ∙ ഗാസയിലെ അഭയാർഥി ക്യാംപുകളിൽ തുടരുന്ന ബോംബാക്രമണങ്ങളിൽ 24 മണിക്കൂറിനിടെ 26 പലസ്തീൻകാർ കൊല്ലപ്പെട്ടു. അഭയാർഥികൂടാരങ്ങൾ നിറഞ്ഞ അൽ മവാസിയിലും ഗാസ സിറ്റിയിലെ തുഫായിലെ അഭയകേന്ദ്രമായ സ്കൂളിലും കനത്ത ബോംബിങ് നടന്നു. അതിനിടെ, ലബനനിലെ തീരപട്ടണമായ ടയറിൽ ബോംബാക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു.
ബെയ്റൂട്ടിൽ ഇന്നലെയുണ്ടായ ഡസനിലേറെ ബോംബാക്രമണങ്ങളിൽ ഒട്ടേറെ കെട്ടിടങ്ങൾ തകർന്നടിഞ്ഞു. ഇതുവരെ ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 43,552 പലസ്തീൻകാർ കൊല്ലപ്പെട്ടു. 1,02765 പേർക്കു പരുക്കേറ്റു. ലബനനിൽ 3117പേർ കൊല്ലപ്പെട്ടു.
English Summary:
26 Palestinians were killed in the bombing of the refugee camps in Gaza
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.