മാലി പ്രധാനമന്ത്രിയെ പട്ടാളം പുറത്താക്കി
Mail This Article
×
ബമാക്കോ ∙ പശ്ചിമ ആഫ്രിക്കൻ രാജ്യമായ മാലിയിലെ പട്ടാള ഭരണകൂടത്തെ വിമർശിച്ചതിന് പ്രധാനമന്ത്രി ഷൊഗുൽ മെയ്ഗയെ പുറത്താക്കി. 2020 ൽ ഭരണം പിടിച്ച പട്ടാളം 2022 ലാണ് മെയ്ഗയെ പ്രധാനമന്ത്രിയായി നിയമിച്ചത്. 2024 ൽ രാജ്യത്ത് ജനകീയഭരണം തിരിച്ചുകൊണ്ടുവരുമെന്ന് അന്ന് പട്ടാളനേതൃത്വം പ്രഖ്യാപിച്ചിരുന്നു. അതു പാലിക്കാതിരുന്നതിനെ മെയ്ഗ വിമർശിച്ചതാണ് പ്രശ്നമായത്. സൈനിക വക്താവായിരുന്ന അബ്ദുല്ല മെയ്ഗയെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചു.
English Summary:
Mali Prime Minister ousted by military
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.