ADVERTISEMENT

ബെയ്ജിങ് ∙ പ്രതിരോധമന്ത്രി ഡോങ് ജനിനെതിരെ ചൈനീസ് ഭരണകൂടം അഴിമതിക്കേസിൽ അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്. സമാന അന്വേഷണം നേരിടുന്ന മൂന്നാമത്തെ പ്രതിരോധമന്ത്രിയാണ് അദ്ദേഹം. മുൻഗാമികളായ ലീ ഷാങ്ഫുവിനെയും വി ഫെൻഹെയെയും കുറ്റക്കാരെന്നു കണ്ടെത്തി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്നു നീക്കിയിരുന്നു. ചൈനയുടെ നാവികസേനാ മേധാവി ആയിരുന്ന ഡോങ് 2023 ഡിസംബറിലാണു പ്രതിരോധ മന്ത്രിയായത്. 

അഴിമതിയുടെ പേരിൽ 9 ജനറൽമാരെയും ഏതാനും പ്രതിരോധ വ്യവസായ എക്സിക്യൂട്ടീവുകളെയും ദേശീയ നിയമനിർമാണ സമിതിയിൽനിന്ന് ഇതുവരെ നീക്കിയതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.

English Summary:

China's Defense Minister Dong Jun Faces Corruption Investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com