ADVERTISEMENT

ധാക്ക ∙ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ഹിന്ദു സന്യാസിയായ ചിന്മയ് കൃഷ്ണ ദാസ് ബ്രഹ്മചാരിരെ അറസ്റ്റ് ചെയ്തതിനെതിരെ ബംഗ്ലദേശിൽ നടന്ന സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചിന്മയ് കൃഷ്ണ ദാസിന്റെ അഭിഭാഷകൻ സെയ്ഫുൽ ഇസ്​ലാം അലീഫ് ആണ് കൊല്ലപ്പെട്ടത്. തലയ്ക്കു പരുക്കേറ്റതിനെ തുടർന്നാണ് മരണം. ഇതോടെ സ്ഥിതി കൂടുതൽ ഗുരുതരമായി. 

ഇസ്കോൺ നേതാവ് കൂടിയായ ചിന്മയ് ദാസിനെ കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യം ലഭിച്ചില്ല. തുടർന്ന് ജയിലിലേക്ക് കൊണ്ടുപോകുന്നത് അനുയായികൾ തടഞ്ഞു. പിന്നീടുണ്ടായ സംഘർഷത്തിലാണ് അഭിഭാഷകൻ കൊല്ലപ്പെട്ടത്. ചിന്മയ് ദാസിനെ ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് ധാക്കയിലും ചിറ്റഗോങ്ങിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസിനു ബലം പ്രയോഗിക്കേണ്ടിവന്നു. 

English Summary:

Hindu monk's arrest in Bangladesh sparks violence, lawyer killed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com