കള്ളം പറഞ്ഞത് വിനയായി; ബ്രിട്ടിഷ് മന്ത്രി രാജിവച്ചു
Mail This Article
ലണ്ടൻ ∙ പൊലീസിനെ ചെറുതായൊന്നു കബളിപ്പിച്ചു, പതിറ്റാണ്ടിനു ശേഷം നഷ്ടമായത് മന്ത്രിസ്ഥാനം. ബ്രിട്ടനിലെ ഗതാഗത മന്ത്രി ലൂയിസ് ഹെയ് ആണ് പൊലീസിനെ തെറ്റിദ്ധരിപ്പിച്ചെന്ന കേസിന്റെ പേരിൽ രാജിവച്ചത്.
-
Also Read
ഇന്ത്യ വീണ്ടും യുഎൻ സമാധാന കമ്മിഷനിൽ
അവീവ ഇൻഷുറൻ കമ്പനി ഉദ്യോഗസ്ഥയായിരിക്കെ 2013 ലാണ് വീട്ടിൽ മോഷണം നടന്നതായി ലൂയിസ് ഹെയ് പൊലീസിൽ പരാതിപ്പെട്ടത്. മോഷണം പോയ വസ്തുക്കളുടെ പട്ടികയിൽ ഓഫിസ് മൊബൈൽ ഫോണും ഉൾപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് ഫോൺ വീട്ടിൽ നിന്നു കണ്ടെത്തിയെന്നും അത് ഓണാക്കിയപ്പോൾ പൊലീസ് വിളിച്ചുവരുത്തി തെറ്റിദ്ധരിപ്പിച്ചതിന് കേസെടുത്തെന്നുമാണ് ഹെയ് പറയുന്നത്. കോടതിയിലെത്തിയപ്പോൾ വീഴ്ചയുണ്ടായെന്നു കുറ്റസമ്മതം നടത്തി. ഇങ്ങനെ കള്ളംപറഞ്ഞതുകൊണ്ട് പ്രത്യേകിച്ച് നേട്ടമൊന്നുമില്ലെന്ന് മനസ്സിലാക്കി കോടതി സോപാധികം വിട്ടയച്ചു.
എന്നാൽ, പുതിയ ഫോൺ കിട്ടാൻ വേണ്ടി നടത്തിയ കളിയായിരുന്നു മോഷണക്കഥയെന്ന് ആരോപണമുണ്ടായി. കള്ളത്തരം കണ്ടുപിടിച്ചതിനെ തുടർന്ന് കമ്പനി ഇവരെ പുറത്താക്കിയെന്നും ഒരുവിഭാഗം പറയുന്നു.
ഇത്തരത്തിൽ കള്ളംപറഞ്ഞയാൾ മന്ത്രിയായി തുടരുന്നതു ശരിയല്ലെന്ന വാദമുയർന്നതോടെയാണ് ഹെയ് രാജിവച്ചത്. ജൂലൈയിൽ അധികാരത്തിലെത്തിയ കിയേർ സ്റ്റാമെർ സർക്കാരിൽ നിന്ന് രാജിവയ്ക്കുന്ന ആദ്യത്തെ മന്ത്രിയാണ് ഹെയ്.