ADVERTISEMENT

കൊണാക്രി (ഗിനി) ∙ പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗിനിയിൽ ഫുട്ബോൾ മത്സരത്തിനിടയിൽ ആരാധകർ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും 56 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒട്ടേറെ കുട്ടികളുമുണ്ട്. ഞായറാഴ്ച വൈകിട്ട് സെറികോർ നഗരത്തിലാണ് ക്ലബ് ഫുട്ബോളിന്റെ ഫൈനൽ നടന്നത്. ലാബ്, സെറികോർ ക്ലബുകളാണ് ഏറ്റുമുട്ടിയത്. പെനൽറ്റിയുടെ പേരിലാണ് തർക്കമുണ്ടായത്. തുടർന്ന് ഒരു വിഭാഗം കല്ലേറു നടത്തി. സംഘട്ടനം നിയന്ത്രിക്കാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചതോടെയാണു തിക്കും തിരക്കുമുണ്ടായത്. രക്ഷപ്പെടാനായി മൈതാനത്തിന്റെ ഉയർന്ന മതിലിൽ നിന്നു ചാടിയതും ദുരന്തം വർധിപ്പിച്ചു. 

English Summary:

Tragedy in Guinea: Dozens killed in stampede following clashes at a Guinea soccer match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com