ADVERTISEMENT

ജറുസലം ∙ വടക്കൻ ഗാസയിൽ വീടുകൾ ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യം നടത്തുന്ന ബോംബാക്രമണങ്ങൾ തുടരുന്നതിനിടെ, ബെയ്ത്ത് ലാഹിയയിൽ ഒരു വീടിനുനേരെയുണ്ടായ ബോംബിങ്ങിൽ 15 പലസ്തീൻകാർ കൊല്ലപ്പെട്ടു. മേഖലയിൽ നിലവിൽ പ്രവർത്തനക്ഷമമായ മൂന്ന് ആശുപത്രികളും പരുക്കേറ്റവരെക്കൊണ്ടു നിറഞ്ഞതായി അധികൃതർ അറിയിച്ചു. 2 മാസത്തിനിടെ വടക്കൻ ഗാസയിൽ മാത്രമായി 3700 പലസ്തീൻകാർ കൊല്ലപ്പെട്ടു.

  • Also Read

യുദ്ധത്തിൽ അംഗഹീനരായ ഏറ്റവും കൂടുതൽ കുട്ടികൾ ഉള്ളത് ഗാസയിലാണെന്ന് യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഒട്ടേറെ കുട്ടികൾക്കു കൈകാലുകൾ നഷ്ടമായി. അനസ്തീസിയ നൽകാതെയാണ് കുട്ടികൾക്കു ശസ്ത്രക്രിയ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈയാഴ്ച ഗാസയിലേക്കു പേരിനു മാത്രമാണു സഹായവുമായി ട്രക്കുകളെത്തിയതെന്നും ഇത് പലസ്തീൻകാരെ കൊടുംതണുപ്പിലും മഴയത്തും പട്ടിണിക്കിടാനുള്ള ആസൂത്രിത പദ്ധതിയാണെന്നും സന്നദ്ധ സംഘടനയായ നോർവീജിയൻ റഫ്യൂജി കൗൺസിൽ ആരോപിച്ചു.

ചർച്ചയ്ക്ക് പലസ്തീൻ സംഘടനകളായ ഫത്തായും ഹമാസും കയ്റോയിൽ യോഗം ചേർന്നു. ഗാസയിൽ ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ 44,466 പലസ്തീൻകാർ കൊല്ലപ്പെട്ടു. 1,05,358 പേർക്കു പരുക്കേറ്റു.

English Summary:

Israel Palestine Conflict: Bombing on houses in Gaza

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com