ADVERTISEMENT

ജറുസലം ∙ വെസ്റ്റ് ബാങ്കിലെ 2 പലസ്തീൻ പട്ടണങ്ങളിൽ ഇസ്രയേൽ കുടിയേറ്റക്കാർ നടത്തിയ ആക്രമണത്തിൽ വ്യാപകനാശം. വീടുകൾക്കു തീവയ്ക്കുകയും തടയാനെത്തിയ ഇസ്രയേൽ സൈന്യത്തിനു നേരെ കല്ലേറു നടത്തുകയും ചെയ്തു. കുടിയേറ്റ കോളനികളിൽ സ്ഥാപിച്ച ചെക്ക്പോസ്റ്റ് നീക്കാൻ പൊലീസ് എത്തിയതാണ് ആക്രമണത്തിന് ഇടയാക്കിയത്. 8 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഒരു മാസത്തിനിടെ നബ്ലസ് മേഖലയിൽ മാത്രം ഇത്തരം 30 ആക്രമണങ്ങൾ നടന്നതായി പലസ്തീൻ അധികൃതർ അറിയിച്ചു. വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലമിലുമായി 30 ലക്ഷം പലസ്തീൻകാർക്കിടയിൽ 7 ലക്ഷം ഇസ്രയേൽ കുടിയേറ്റക്കാരാണ് ഉള്ളത്. 

ഗാസയിൽ ഇന്നലെ നടന്ന ഇസ്രയേൽ ആക്രമണത്തിൽ 4 കുട്ടികൾ ഉൾപ്പെടെ 47 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനസിലാണ് ഏറ്റവുമധികം ആളുകൾ കൊല്ലപ്പെട്ടത്. ബൈയ്ത്ത് ലഹിയയിലെ കമൽ അദ്‌വാൻ ആശുപത്രിക്കു നേരെ തുടർച്ചയായ അഞ്ചാം ദിവസവും ആക്രമണം നടന്നു. ‌ഹമാസിന്റെ പിടിയിലുള്ള ബന്ദികളെ രക്ഷപ്പെടുത്താൻ ഇസ്രയേൽ ശ്രമിച്ചാൽ അതിന്റെ ഫലം അനുഭവിക്കുമെന്ന് ഹമാസ് ഭീഷണി മുഴക്കി. ഇന്നലെ ഒരു ബന്ദിയുടെ മൃതദേഹം കണ്ടെടുത്തു. അതിനിടെ, ഓഗസ്റ്റിൽ 6 ബന്ദികൾ കൊല്ലപ്പെട്ടതു ഹമാസിനെതിരെ തങ്ങൾ നടത്തിയ ആക്രമണത്തിൽ ആകാമെന്ന് ഇസ്രയേൽ അധികൃതർ പറഞ്ഞു. 

കിഴക്കൻ ജറുസലമിൽ ഉൾപ്പെടെ പലസ്തീൻ മേഖലയിലെ ഇസ്രയേൽ കുടിയേറ്റം അവസാനിപ്പിക്കണമെന്ന യുഎൻ പ്രമേയത്തിന് അനുകൂലമായി ഇന്ത്യ വോട്ടു ചെയ്തു. 193 അംഗ അസംബ്ലിയിൽ 157 രാജ്യങ്ങൾ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. ഗാസയുടെ ഘടനയിൽ മാറ്റം വരുത്തുന്നതും പ്രമേയം എതിർക്കുന്നുണ്ട്. ഗാസയിൽ ഇതുവരെ നടന്ന ആക്രമണങ്ങളിൽ 44,500 ആളുകൾ കൊല്ലപ്പെട്ടു.

English Summary:

Israel-Palestine Conflict: Israeli settlers carried out attacks in two Palestinian towns in the West Bank, causing widespread damage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com