ADVERTISEMENT

ജറുസലം ∙ ഗാസയിൽ യുദ്ധം ചെയ്യുന്ന, യുദ്ധക്കുറ്റത്തിന് രാജ്യാന്തര നീതിന്യായക്കോടതിയുടെ അറസ്റ്റ് വാറന്റ് നേരിടുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹു ഇന്ന് അഴിമതിക്കേസിൽ സാക്ഷിയായി വിസ്തരിക്കപ്പെടും. ഇതാദ്യമായാണ് ഇസ്രയേലിൽ പ്രധാനമന്ത്രി സാക്ഷിയായി കോടതികയറുന്നത്. സുരക്ഷാ കാരണങ്ങളാൽ ടെൽ അവീവിലെ ഭൂഗർഭ അറയിലാണ് കോടതി നടപടി.

വ്യക്തിതാൽപര്യങ്ങൾക്കും ശതകോടീശ്വരനായ ഒരു ഹോളിവുഡ് നിർമാതാവിന്റെ താൽപര്യങ്ങൾക്കുമായി, വൻസമ്മാനങ്ങൾ വാങ്ങി, നെത്യാഹു മാധ്യമങ്ങളെ സ്വാധീനിച്ച് വാർത്തകൾ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട 3 കേസുകളിലാണ് വിചാരണ. 2020 ൽ ആരംഭിച്ച നടപടികളിൽ 140 സാക്ഷികളിൽ ഒരാളാണ് നെതന്യാഹു.

English Summary:

Corruption case: Benjamin Netanyahu is facing corruption trial while simultaneously engaged in war in Gaza and facing an arrest warrant from the International Criminal Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com