ADVERTISEMENT

ന്യൂഡൽഹി ∙ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മോസ്കോയിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ഏറ്റവും ഉയരമുള്ള പർവതത്തെക്കാൾ പൊക്കമുള്ളതും ഏറ്റവും ആഴമുള്ള സമുദ്രത്തെക്കാൾ അഗാധവുമാണെന്ന് രാജ്നാഥ് സിങ് പറഞ്ഞു. ഇന്ത്യ എക്കാലവും റഷ്യയ്ക്കൊപ്പമായിരിക്കുമെന്നും അറിയിച്ചു. പ്രതിരോധ സഹകരണം സംബന്ധിച്ച വിവിധ വിഷയങ്ങളിൽ പുട്ടിനുമായി ചർച്ച നടന്നെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യയിൽ ത്രിദിന സന്ദർശനത്തിനെത്തിയ രാജ്നാഥ് സൈനിക സഹകരണം സംബന്ധിച്ച ഇന്ത്യ–റഷ്യ കമ്മിഷൻ സഹആധ്യക്ഷം വഹിച്ച ശേഷമാണ് പുട്ടിനെ കണ്ടത്.

English Summary:

Vladimir Putin-Rajnath Singh meeting: Indian Defense Minister Rajnath Singh met with Russian President Vladimir Putin in Moscow, reaffirming the strong bond between the two nations and discussing key areas of defense cooperation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com