ബൈഡൻ മാപ്പ് നൽകിയവരിൽ 4 ഇന്ത്യക്കാർ
Mail This Article
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മാപ്പു നൽകിയ 1500 തടവുകാരിൽ 4 ഇന്ത്യക്കാരും. ഡോ. മീര സച്ച്ദേവ്, ബാബുഭായ് പട്ടേൽ, കൃഷ്ണ മോട്ടെ, വിക്രം ദത്ത എന്നീ ഇന്ത്യക്കാർക്കാണ് ശിക്ഷായിളവ് ലഭിക്കുന്നത്. 17 വർഷം മുതൽ ജീവപര്യന്തം തടവു വരെ ശിക്ഷ ലഭിച്ചവരാണ് ഇവർ.
-
Also Read
ശ്രീലങ്ക പാർലമെന്റ് സ്പീക്കർ രാജിവച്ചു
രണ്ടാമതൊരു അവസരം കൂടി നൽകണമെന്നതാണ് അമേരിക്കൻ പാരമ്പര്യമെന്ന് ബൈഡൻ പറഞ്ഞു. തെറ്റിൽ പ്രായശ്ചിത്തമുള്ളവരും സ്വയംതിരുത്തിയവരും സമൂഹത്തിന് സംഭാവന ചെയ്യേണ്ടവരാണെന്ന് മാപ്പു നൽകുന്ന കാര്യം വ്യക്തമാക്കി അദ്ദേഹം പറഞ്ഞു.
മിസിസിപ്പിയിൽ നടത്തിയിരുന്ന കാൻസർ സെന്ററിലെ ക്രമക്കേടുകളുടെ പേരിലാണ് 2012 ൽ ഡോ. മീര സച്ച്ദേവിനെ (62) കോടതി 20 വർഷത്തേക്ക് ശിക്ഷിച്ചത്. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട 26 ക്രമക്കേടുകളുടെ പേരിലാണ് 2013 ൽ ബാബുഭായ് പട്ടേൽ ജയിലിലായത്. ലഹരിമരുന്നു കേസിലാണ് കൃഷ്ണ മോട്ടെയെ (54) 2013 ൽ ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. വിക്രം ദത്തയെ (63) മൻഹാറ്റൻ കോടതി 235 മാസത്തേക്കു ശിക്ഷിച്ചത് സാമ്പത്തിക തട്ടിപ്പിന്റെ പേരിലാണ്.