വടക്കൻ ഗാസയിൽ വ്യോമാക്രമണം; 20 മരണം
Mail This Article
×
ഗാസ ∙ വടക്കൻ ഗാസയിൽ അഭയാർഥികൾ താമസിച്ചിരുന്ന സ്കൂൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ ഇസ്രയേൽ സേന നടത്തിയ വ്യോമാക്രമണത്തിൽ 20 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഒട്ടേറെ പേർക്കു പരുക്കേറ്റു. ബെയ്ത് ഹനൂനിലെ ഖലീൽ അവീദിയ സ്കൂളിനു നേരെയാണ് ആക്രമണമുണ്ടായത്. ബെയ്ത് ലഹിയ, ജബാലിയ എന്നിവിടങ്ങളിലും കനത്ത ആക്രമണമുണ്ടായി.
ഇതേസമയം, 2023 ഒക്ടോബർ 7ന് ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിനു ശേഷമുണ്ടായ സൈനിക നടപടിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 45000 അടുക്കുന്നു. ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇതുവരെ കൊല്ലപ്പെട്ടവർ 44,976 ആണ്. പരുക്കേറ്റവർ 1,06,759.
English Summary:
Israel Palestine Conflict: Gaza faces further devastation as an Israel airstrike on school sheltering displaced people killed Palestinians
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.