ADVERTISEMENT

ബെയ്ജിങ് ∙ ചൈനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിക്കേസിൽ തടവിൽ കഴിഞ്ഞിരുന്ന കമ്യൂണിസ്റ്റ് നേതാവ് ലി ചിയാൻപ്യുങ്ങിനെ (64) തൂക്കിലേറ്റി. വടക്കൻ മംഗോളിയ സ്വയംഭരണ മേഖലയിലെ പാർട്ടിയുടെ മുതിർന്ന നേതാവും ഹൊനോ‌ട്ട് ഇക്കണോമിക് ആൻഡ് ടെക്നോളജി സോണിലെ പാർട്ടി ഘടകത്തിന്റെ സെക്രട്ടറിയുമായിരുന്ന ലി 3,578 കോടി രൂപയുടെ അഴിമതി നടത്തിയെന്നായിരുന്നു കേസ്. 

2022 സെപ്റ്റംബറിൽ വിചാരണക്കോടതി വധശിക്ഷ വിധിച്ചതിനെതിരെ ലി നൽകിയ അപ്പീൽ കഴിഞ്ഞ ഓഗസ്റ്റിൽ മേൽക്കോടതി തള്ളിയിരുന്നു. 2012 ഷി ചിൻപിങ് അധികാരത്തിൽ വന്നതിനു ശേഷം 10 ലക്ഷത്തിലധികം പാർട്ടി പ്രവർത്തകരെയും 2 പ്രതിരോധ മന്ത്രിമാരെയും ഒട്ടേറെ സൈനിക ഉദ്യോഗസ്ഥരെയും അഴിമതി കേസുകളിൽ അറസ്റ്റ് ചെയ്തു. 

English Summary:

Corruption: Li Qianpyung (64), a Communist Party leader who was imprisoned in connection with one of the largest corruption cases in China's history, has been executed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com