ADVERTISEMENT

പലേർമോ (ഇറ്റലി) ∙ ആഭ്യന്തര മന്ത്രി ആയിരുന്നപ്പോൾ 2019ൽ അഭയം തേടിയെത്തിയവരുടെ ബോട്ട് മൂന്നാഴ്ച കടലിൽ തടഞ്ഞുവയ്ക്കുകയും 100 കുടിയേറ്റക്കാരെ തട്ടിക്കൊണ്ടുപോവുകയും ചെയ്ത കേസിൽ തീവ്രവലതുപക്ഷ ലീഗ് പാർട്ടി നേതാവും ഉപപ്രധാനമന്ത്രിയുമായ മാറ്റിയോ സാൽവീനിയെ കോടതി കുറ്റവിമുക്തനാക്കി. രാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കുന്നതും അനധികൃത കുടിയേറ്റം തടയുന്നതും കുറ്റമല്ലെന്ന് 3 വർഷം നീണ്ട വിചാരണയ്ക്കുശേഷം കോടതി വിധിച്ചു.

അനധികൃത കുടിയേറ്റത്തിനെത്തുന്നവരുടെ ബോട്ടുകൾ ഇറ്റലിയിലെ തുറമുഖങ്ങളിൽ അടുപ്പിക്കാൻ അനുവദിക്കില്ലെന്നാണ് സാൽവീനിയുടെ നിലപാട്. ഹംഗറി പ്രസിഡന്റ് വിക്ടർ ഒർബാൻ, യുഎസ് ശതകോടീശ്വരനും നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉപദേശകനുമായ ഇലോൺ മസ്ക് തുടങ്ങി ഒട്ടേറെ പ്രമുഖർ ഈ നിലപാടിനെ പിന്തുണയ്ക്കുന്നുണ്ട്. 

English Summary:

Matteo Salvini Acquitted: Italian Court rules blocking migrant boat not a crime

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com