അഴിമതിക്കേസ്: ഐഎംഎഫ് മുൻമേധാവിക്ക് 5 വർഷം തടവ്
Mail This Article
×
മഡ്രിഡ് ∙ രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) മുൻ മേധാവി റോഡ്രിഗോ റത്തോയെ (75) വിവിധ അഴിമതിക്കേസുകളിൽ മഡ്രിഡ് കോടതി 5 വർഷം തടവിനു ശിക്ഷിച്ചു. നികുതിവെട്ടിപ്പ്, പണത്തട്ടിപ്പ് തുടങ്ങി 11 കേസുകളിൽ ഒരുവർഷം നീണ്ട വിചാരണക്കൊടുവിലാണു ശിക്ഷ.സ്പാനിഷ് ധനകാര്യസ്ഥാപനമായ ബാങ്കിയയുടെ ചെയർമാനായിരുന്ന കാലത്തു ക്രെഡിറ്റ് കാർഡ് ദുരുപയോഗം ചെയ്ത് ആഡംബരച്ചെലവുകൾ നടത്തിയെന്ന കേസിൽ 2017 മുതൽ 2 വർഷം തടവുശിക്ഷ അനുഭവിച്ചിരുന്നു.2004–2007 കാലത്താണ് ഐഎംഎഫ് മേധാവിയായിരുന്നത്. ബാങ്കിയയുടെ ചെയർമാനായിരുന്നത് 2010–12 കാലത്തും. 1996 മുതൽ 2004 വരെ കൺസർവേറ്റീവ് പീപ്പിൾസ് പാർട്ടിയുടെ ഭരണകാലത്ത് സ്പെയിനിൽ ഉപപ്രധാനമന്ത്രിയായിരുന്നു.
English Summary:
Corruption Scandal: Former IMF chief Rodrigo Rato sentenced to five years in prison on corruption charges in Spain. The sentence includes convictions for tax evasion and embezzlement, adding to his previous prison time.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.