ഒരാഴ്ച കൂടി മാത്രം; പൊതുമാപ്പ് നീട്ടില്ലെന്ന് യുഎഇ
Mail This Article
×
അബുദാബി ∙ യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിക്കാൻ ഒരാഴ്ച കൂടി മാത്രം ബാക്കി. അനധികൃത താമസക്കാർ ഈ മാസം 31നകം നടപടിക്രമങ്ങൾ പൂർത്തിയാക്കിയില്ലെങ്കിൽ കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിയമലംഘകർക്ക് രേഖകൾ ശരിയാക്കി യുഎഇയിൽ തുടരാനോ രാജ്യംവിട്ടു പോകാനോ മതിയായ കാലയളവ് നൽകിയതിനാൽ ഇളവ് നീട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച 2 മാസത്തെ പൊതുമാപ്പ് അപേക്ഷകർ കൂടിയതോടെ 2 മാസത്തേക്കു കൂടി നീട്ടുകയായിരുന്നു.
English Summary:
UAE amnesty scheme: Deadline for UAE's general amnesty program is approaching fast, with December 31st marking the final day for those with unauthorized residency to regularize their status
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.