തെരുവിലുപേക്ഷിക്കപ്പെടുന്ന വർദ്ധക്യങ്ങൾ

oldman-alone-ozgurcankaya-istockphoto
SHARE

പലപ്പോഴും നമ്മൾ കാണാറുണ്ട് ഭിക്ഷ യാചിച്ചു നടക്കുന്ന വൃദ്ധരെ. ഇവരൊക്കെ എങ്ങനെ തെരുവിലായി? ഇവർക്ക് ആരുമില്ലേ? ഇവർ ഉപേക്ഷിക്ക പ്പെട്ടവരാണോ? അതോ സ്വയം തെരുവിലിറങ്ങിയതാണോ? രണ്ടും ഉണ്ടാവും.

പണ്ട് ഒരു സിനിമയിൽ കണ്ട രംഗം ഓർക്കുകയാണ്. വൃദ്ധയായ അമ്മയെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടിരുത്തിയിട്ടു സ്ഥലം വിടുന്ന മകൻ. പിന്നീട് അവർക്കെന്ത് സംഭവിച്ചു എന്ന് പറയുന്നില്ല. ഇത്തരം ക്രൂരതകൾ ലോകത്ത് നടക്കുന്നുണ്ടോ?

ചിലർ സ്വയം തെരുവിൽ ഇറങ്ങുന്നതാണ്. വീട്ടിൽ മക്കളിൽ നിന്നോ മരുമക്കളിൽ നി ന്നോ അനുഭവിക്കുന്ന ദ്രോഹ ങ്ങൾ പൊറുക്കാനാവാതെ വീടുവിട്ടിറങ്ങുന്നവർ. ഭിക്ഷ യാചിച്ചു ജീവിക്കുന്നതാണ് ഭേദം എന്നവർക്ക് തോന്നുന്നുണ്ടാവും. സ്വാതന്ത്ര്യം ആർക്കാണ്  ഇഷ്ടമില്ലാത്തത്. തെരുവിൽ കിട്ടുന്ന സ്വാതന്ത്ര്യം വീട്ടിൽ കിട്ടുകയില്ല.

യാചകർക്കായി ഗവണ്മെന്റ് പല സ്ഥാപനങ്ങളും നടത്തുന്നുണ്ട്. എന്നാൽ ഇവിടെ കഴിയാൻ പലരും ഇഷ്ടപ്പെടുന്നില്ല. തരം കിട്ടിയാൽ അവിടെ നിന്ന് രക്ഷപ്പെടും. അവിടെ അവർക്ക് നല്ല ഭക്ഷണമോ താമസ സൗകര്യമോ കിട്ടുന്നുണ്ടാവില്ല.

ഇന്ന് ധാരാളം അനാഥ മന്ദിരങ്ങളും വൃദ്ധ സദ നങ്ങളുമുണ്ട്. അവിടെയും ജീവിതം അത്ര സുഖകരമൊന്നുമല്ല. പിന്നെ ഗതികേട് കൊണ്ട് കഴിയുന്നു എന്ന്  മാത്രം.

പണം കൊടുത്ത് താമസിക്കാവുന്ന വൃദ്ധ സദനങ്ങളുണ്ട്. അവിടത്തെ സ്ഥിതി വ്യത്യസ്തമാണ്. മിക്കവാറും അന്തേവാസികൾ അവിടെ സന്തുഷ്ടരാണ്. മക്കൾ തന്നെയാണ് അച്ഛനമ്മ മാരെ ഇത്തരം സ്ഥാപനങ്ങളിൽ ഏല്പിക്കുന്നത്. അതിൽ അവരെ കുറ്റം പറയാനാവില്ല 

മക്കൾ വിദേശത്താവും. അവർക്ക് പേരെന്റ്സ് നെ നോക്കാനാവില്ല. അപ്പോൾ വൃദ്ധ സദനത്തിൽ അവർ സുരക്ഷിതരായിരിക്കും. മക്കൾക്ക്‌ സമാധാനം. പൈസ കൊടുത്താൽ മതി.

ഇങ്ങനെയുള്ള സ്ഥാപനങ്ങൾ ഇന്ന് ഒരുപാടുണ്ട്. മിക്കതും വളരെ നല്ല നിലയിലാണ് നടക്കുന്നത്.  അവിടെ നഴ്സസ് ഉണ്ടാവും. ഡോക്ടർസ് ഉണ്ടാവും. നല്ലഭക്ഷണവും നല്ല കെയറും കിട്ടും.

വിനാ ദൈന്യേന ജീവിതം 

അനായാസേന മരണം 

എന്നല്ലേ ആരും ആഗ്രഹിക്കുന്നത്.

സാമ്പത്തിക സ്ഥിതി ഇല്ലാത്തവർക്ക് ഇത്തരം ഇടങ്ങൾ പ്രാപ്യമല്ല.

എന്നുവച്ചു വയസ്സായവർ തെരുവിൽ അലയണോ? പട്ടിണിയും ദാരിദ്ര്യവും രോഗങ്ങളും മൂലം അവർ കഷ്ടപ്പെടുന്നുണ്ടാവും.

ഈ വൃദ്ധരെ സംരക്ഷിക്കാൻ ഗവണ്മെന്റ് നടപടികൾ സ്വീകരിക്കേണ്ടതാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS