ADVERTISEMENT

നിങ്ങള്‍ ഉറങ്ങുമ്പോള്‍ കൂര്‍ക്കം വലിക്കാറുന്ടോ? ചില മനുഷ്യര്‍ ഉറങ്ങുമ്പോള്‍ ഉച്ചത്തില്‍ കൂര്‍ക്കം വലിക്കാറുണ്ട്. വായിലൂടെ ശ്വസിക്കുമ്പോഴുണ്ടാഒരു പ്രത്യേക ശബ്ദമാണിത്.മൂക്കാണ് നമ്മുടെ ശ്വാസനാവയവം. എന്നാല്‍ മൂക്കിലുണ്ടാകുന്ന എന്തെങ്കിലും തടസ്സം കൊണ്ടോ ശീലം കൊണ്ടോ ചിലര്‍  വായിലൂടെ ശ്വാസോച്ച്വാസം ചെയ്യാറുണ്ട്. കൂര്‍ക്കം വലി ഒഴിവാക്കാന്‍ മൂക്കിലൂടെ തന്നെ ശ്വസിക്കുന്ന ശീലം ചെറുപ്പത്തിലേ ഉണ്ടാക്കിയെടുക്കണം.വായിലൂടെ ശ്വസിക്കുന്നത് ആരോഗ്യ പരമായി നന്നല്ല.

കൂര്‍ക്കം വലിയുടെ കാരണങ്ങളോ പരിഹാരങ്ങളോ ഒന്നും ഇവിടെ വിഷയമാക്കുന്നില്ല ഇതിന്റെ പേരില്‍ ഒരുപാട് തമാശകളുണ്ട് . ഒന്നാമതായി കൂര്‍ക്കം വലി മറ്റുള്ളവര്‍ക്ക് അരോചകമാണ്. മുറിയില്‍ മറ്റാരെങ്കിലും ഉണ്ടെങ്കില്‍ ഒരാളുടെ കൂര്‍ക്കം അവര്‍ക്ക് ശല്യമാകും.മിക്കവാറും എല്ലാവരും കൂര്‍ക്കം വലിക്കാറുണ്ട്. പക്ഷേ അവര്‍ അത് അറിയുന്നില്ല. ആരെങ്കിലും കളിയാക്കിയാല്‍ 'ഞാന്‍ കൂര്‍ക്കം വലിക്കാറെയില്ല എന്നവര്‍  വാശിയോടെ തര്‍ക്കിക്കും. സ്വന്തം കൂര്‍ക്കം കേട്ട് ഞെട്ടി ഉണര്‍ന്ന ഒരു ചേച്ചി 'ആരാ കൂര്‍ക്കം വലിച്ചത് 'എന്ന് ഉറക്കത്തില്‍ നിന്നെഴുന്നേറ്റു ചോദിച്ചത് വലിയ തമാശയായി.അതിന്‍റെ പേരില്‍ അവരെ ഞങ്ങള്‍ എല്ലാവരും കളിയാക്കുകളും ചിരിക്കുകയും ചെയ്തിട്ടുണ്ട്.

കൂര്‍ക്കം വലിച്ച് ഉറങ്ങുന്ന ഒരാള്‍ തീര്‍ച്ചയായും സുഖകരമായ ഉറക്കത്തിലല്ല. കടുത്ത ഉറക്കത്തിലാണോ ചെറിയ മയക്കത്തി ലാണോ  കൂര്‍ക്കം വലിക്കുന്നത്   എന്ന് പറയാനാവില്ല .സത്യത്തില്‍ പല  രോഗങ്ങളുടെയും ലക്ഷണമാണിത്.ജീവിതം തന്നെ ചിലപ്പോള്‍ ഒരു കൂര്‍ക്കം വലി കൊണ്ട് തകിടം മറിഞ്ഞേക്കാം.

ഈയിടെ കണ്ട ഒരു തമിഴ്പടത്തില്‍ നായികയുടെ കൂര്‍ക്കം വലി വലിയ പ്രശ്ന മാകുന്നുണ്ട്. പെണ്ണ് കാണാന്‍ വരുന്നവരോടെല്ലാം അവളുടെ കൂര്‍ക്കം വലിയെപ്പറ്റി പറയും. കേള്‍ക്കുന്ന ചെറുക്കന്‍ അതോടെ സ്ഥലം വിടും. ഒരു കല്യാണവും നടക്കാതിരുന്നപ്പോള്‍ അവളുടെ അമ്മ അവള്‍ക്കു ബുദ്ധി ഉപദേശിച്ചു കൊടുത്ത്. 'ഇനി വരുന്നവരോട് കൂര്‍ക്കം വലിയെപ്പറ്റി പറയരുത്' . അവള്‍ അനുസരിച്ചു. പിന്നെ വന്ന ചെറുക്കന് അവളെ നന്നേ ബോധിച്ചു. കണ്ടാല്‍ നല്ല കുട്ടി. നല്ല വിദ്യാഭ്യാസം ,നല്ല ജോലി. ജാതകവും ചേരും.പിന്നെന്തു വേണം ? ആ  വിവാഹം നടന്നു. ആദ്യരാത്രിയില്‍ മുറിയിലെത്തിയ വരന്‍ കണ്ടത് കൂര്‍ക്കം വലിച്ചുറങ്ങുന്ന വധുവിനെയാണ്. അതും ഭയങ്കര ശബ്ദത്തില്‍. അയാള്‍ അവളെ വിളിച്ചുണര്‍ത്തി. എന്ത് കാര്യം ?വീണ്ടും ഉറങ്ങിയപ്പോള്‍ അവള്‍ കൂര്‍ക്കം വലി തുടങ്ങി.അതും വീട് മുഴുവന്‍ കേള്‍ക്കുന്ന ശബ്ദത്തില്‍.ഒടുവില്‍ അവര്‍ ഒരു കരാര്‍ വച്ചു.ഒരാള്‍ ആദ്യം ഉറങ്ങു.ക .മറ്റെയാള്‍ ഉണര്‍ന്നിരിക്കുക .പകുതി രാത്രികഴിയുമ്പോള്‍ മറ്റെയാള്‍ ഉറങ്ങുക .ഉറങ്ങിയ ആള്‍ എഴുന്നേറ്റ് ഇരിക്കുക .ഈ പരീക്ഷണം വിജയിച്ചില്ല.കാരണം രണ്ടാളും പിറ്റേന്ന് ഓഫീസില്‍ ഉറക്കം തൂങ്ങി.ഒരു ജോലിയും ചെയ്യാതെ ഉറങ്ങുകയായിരുന്നു എന്നതാണ് സത്യം.രണ്ടാളുടെയും ജോലിയെ ഇത് ബാധിച്ചു. അയാളുടെ ജോലി നഷ്ടപ്പെടും എന്ന സ്ഥിതി യായി. അവള്‍ക്കും പല മുന്നറിയിപ്പുകള്‍ കിട്ടി. ഒടുവില്‍ അവര്‍ പിരിയാന്‍ തീരുമാനിച്ചു .വീട്ടിലുള്ള അച്ഛനുമമ്മയും പറഞ്ഞിട്ടും ഉപദേശിച്ചിട്ടും കാര്യമുണ്ടായില്ല .ആ ബന്ധം വിവാഹ മോചനത്തില്‍ കലാശിച്ചു.രണ്ടുപേരും അവരവരുടെ വീട്ടില്‍ സുഖമായുറങ്ങി. ഒരാള്‍ കൂര്‍ക്കം വലിച്ചും മറ്റെയാള്‍ സ്വസ്ഥമായും ഉറങ്ങി.രസകരമായ ഒരുപാടു സംഭവ കോര്‍ത്തി ണ ക്കി   രസകരമായ ഒരു സിനിമ.

ഒരാളുടെ കൂര്‍ക്കം വലി സ്വന്തം ജീവിതത്തെ മാത്രമല്ല പങ്കാളിയുടെ ജീവിതം കൂടി അവതാളത്തിലാക്കും.

ഇത്രയും പ്രശ്നമോ ഒരു കൂര്‍ക്കം വലി എന്നല്ലേ ചോദിക്കാ നൊരുങ്ങുന്നത്.വലിയ പ്രശ്നം തന്നെയാണ്.കൂര്‍ക്കം വലിക്കുന്ന ആള്‍ക്ക് മാത്രമല്ല കൂടെ ജീവിക്കുന്ന  മറ്റുള്ള കുടുംബാ0ഗങ്ങള്‍ക്കും  .ഡോക്ടറെ കണ്ടു പരിഹാരം തേടുകയെ വഴിയുള്ളൂ.   കാരണം കൂര്‍ക്കം വലി ഒരു ആരോഗ്യപ്രശ്നമാണ്.               

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com