ആത്മഹത്യ കുറ്റമാണോ ?

suicide-representative
പ്രതീകാത്മക ചിത്രം
SHARE

തീർച്ചയായും അതേ. മറ്റൊരാളെ കൊല്ലുന്നത് പോലെ തന്നെ കുറ്റകരവും ശിക്ഷാർഹവുമാണ് സ്വയം കൊല്ലുന്നതും എന്നാണ് നിയമം അനുശാസിക്കുന്നത്. എന്നു വച്ച് ആരും ആത്മഹത്യ ചെയ്യുന്നില്ലേ ?  ചില നിസ്സഹായാവസ്ഥകളാണ് മനുഷ്യനെ ആത്മഹത്യയിൽ എത്തിക്കുന്നത്. ആത്മഹത്യ ഭീരുത്വമാണ്. ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ് എന്നൊക്കെ പ്രസംഗിക്കാൻ കൊള്ളാം. പക്ഷേ, സ്വയം ഇല്ലാതാക്കാൻ നല്ല ധൈര്യം വേണം. ന്യൂസ് പേപ്പർ എടുത്താൽ ഒരു ആത്മഹത്യാ വാർത്തയില്ലാതെ ഒരു ദിവസം പോലും പത്രമിറങ്ങുന്നില്ലെന്നു കാണാം. മിക്കതും അതിക്രൂരമായ വാർത്തകളാണ്. മക്കളെയും ഭാര്യയെയും വെട്ടിക്കൊന്നിട്ട് ഭർത്താവ് തൂങ്ങി മരിച്ചു. ഒരു കുടുംബത്തിലെ മുഴുവൻ പേരും മണ്ണെണ്ണ (പെട്രോൾ )ഒഴിച്ചു കത്തിച്ച് മരിച്ചു. കടം കേറിയിട്ടാണ്, അല്ലെങ്കിൽ ഭാര്യയെ സംശയിച്ചിട്ടാണ്. മാനസികരോഗിയായിരുന്നു  ഇങ്ങനെയൊക്കെ കാരണങ്ങൾ നിരത്താമെങ്കിലും ക്രൂരത തന്നെയാണ്.  

കുറ്റകരവും ശിക്ഷാർഹവുമാണെങ്കിലും മരിച്ചു കഴിഞ്ഞ് പിന്നെ ശിക്ഷിക്കുന്നതെങ്ങനെ? ഒരു നേരിയ പിന്തിരിപ്പിക്കൽ മതി അവർ മരിച്ചു കളയാം എന്ന തീരുമാനം ഉപേക്ഷിക്കാൻ. സംഗതി വളരെരഹസ്യമായി വച്ചിട്ടാണല്ലോ അവർ ഈ സാഹസം ചെയ്യാൻ ഒരുങ്ങുന്നത്. ആർക്കും  രക്ഷിക്കാനോ പിന്തിരിപ്പിക്കാനോ കഴിയില്ല. ജീവിച്ചിരിക്കുന്ന കുറേപ്പേരെ നിത്യ ദുഃഖത്തിലാഴ്ത്തിയിട്ടാണ് പോകുന്നത് എന്നവർ ഓർക്കാറില്ലേ?  കഞ്ചാവിനോ മദ്യത്തിനോ മയക്കു മരുന്നിനോ അടിമയായവരാണ് ഇതിൽ കൂടുതലും. അവർക്കു അവരുടേതായ കാരണങ്ങളും ന്യായീകരണങ്ങളും ഉണ്ടാവാം. പക്ഷേ അതൊന്നും അംഗീകരിക്കാവുന്ന കാര്യങ്ങളല്ല. വളരെ നിസ്സാരമായ കാരണങ്ങൾ കൊണ്ടും ചിലർ ജീവിതം അവസാനിപ്പിക്കാറുണ്ട്. മിക്കപ്പോഴും വളരെ ക്രൂരമായ മാർഗ്ഗങ്ങളിലൂടെ. സ്വയം തീകൊളുത്തുന്നതും ട്രെയിനിന് മുന്നിൽ ചാടി കഷണങ്ങളായി ചിതറുന്നതു ക്രൂരത തന്നെയാണ്. എന്റെ അറിവിൽ കുറച്ചുകാലം മുൻപ് നടന്ന ചില ആത്മഹത്യകൾ ഇതിനു ഉദാഹരണമാണ്.

രവി വിവാഹം ചെയ്തു കൊണ്ടു വന്ന അനു വല്ലാത്ത നിർബന്ധക്കാരിയാണ് എന്ന് പുതുമോടി മാറും മുൻപേ രവിക്ക് തോന്നിയിരുന്നു. ലീവു കഴിഞ്ഞു ഓഫീസിൽ പോകാൻ തുടങ്ങിയ രവിയോട് അനു പറഞ്ഞു 'ഇന്ന് ഓഫീസിൽ പോകണ്ട'. 'അയ്യോ പറ്റില്ല , ഒരുപാടു ലീവ് ആയി.എന്റെ ജോലി പോകും " രവി ചിരിച്ചു കൊണ്ടാണ് പറഞ്ഞത്. അയാൾ പെട്ടെന്ന് ഇറങ്ങി പോവുകയും ചെയ്തു. രോഷം മുഴുവൻ അമർത്താനാവാതെ ആണ് പെട്ടെന്ന് കാറിനകത്തിരുന്ന ക്യാൻ എടുത്ത് പെട്രോൾ തലവഴി ഒഴിച്ചു. തീ കൊളുത്തി. അവളുടെ അലർച്ച കേട്ട് ഓടിയെത്തിയ ആർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഒരു വലിയ തീനാളമായി അവൾ എരി ഞ്ഞു തീർന്നു. പിന്നീടുണ്ടായ പുകിലുകൾ നമുക്ക് ഊഹിക്കാമല്ലോ. കേസും വഴക്കുമായി. കുറ്റക്കാരനല്ല എന്ന് തെളിയിക്കാൻ രവിക്ക് കഴിഞ്ഞു. കോടതി അവനെ വിട്ടയച്ചു.                      

അജിത്തിന്റെ കഥ വേറെ ഒരു തരത്തിലാണ്. കണ്ടാൽ സുന്ദരൻ. നന്നായി പഠിക്കും. പക്ഷേ, പെട്ടന്ന് അവനിൽ ചില മാറ്റങ്ങൾ കണ്ടു. അവനു മനസികപ്രശ്നമുണ്ടെന്നും ഡോക്ടറെ കാണിക്കണമെന്നും അറിവുള്ളവർ പറഞ്ഞത് അവന്റെ അച്ഛനമ്മമാർ ചെവിക്കൊണ്ടില്ല. അവൻ കോളേജിൽ പോകാതായി. വീട്ടിൽ അവൻ കൂടെക്കൂടെ ഒളിച്ചിരിക്കും. കട്ടിലിനു കീഴെ, അലമാരയുടെ പിറകിൽ ,ബാത്‌റൂമിൽ ഒക്കെ. അവന്റെ പിന്നാലെ ഓടാനെ അവന്റെ അമ്മയ്ക്ക് നേരമുള്ളൂ. അവനോട് ആർക്കും സ്നേഹമില്ല, അവനെ ആരും ശ്രദ്ധിക്കുന്നില്ല എന്നൊക്കെ അവൻ പുലമ്പിക്കൊണ്ടിരുന്നു. എന്തിനേറെ പറയുന്നു ഒരു ദിവസം എങ്ങും കാണാതെ അവനെ തിരഞ്ഞു നടന്ന അമ്മ അവനെ കണ്ടെത്തിയത് തൂങ്ങി മരിച്ച നിലയിൽ. ആത്മഹത്യാ കുറിപ്പിലും അവൻ എഴുതിയിരുന്നു അതെ പരാതി. അവനെ ആരും സ്നേഹിക്കുന്നില്ല.എന്തായിരുന്നു അവന്റെ പ്രശ്നം ? മാനസീക രോഗമായിരുന്നോ ? ആർക്കറിയാം.       

രമയും സുമയും സഹോദരിമാരാണ്. ലോകത്തു കാണില്ല ഇത്തരം ഒരു ചേച്ചിയെയും അനുജത്തിയേയും. തമ്മിൽ വലിയ പ്രായ വ്യത്യാസമില്ല. കൂട്ടുകെട്ട് എത്രയുണ്ടോ അത്രയും തന്നെ തല്ലു കൂടലുമുണ്ട്. അവരുടെ അമ്മ ചിലപ്പോൾ രണ്ടുപേരെയും ശകാരിക്കും. ചിലപ്പോൾ അടിയും കൊടുക്കും. അങ്ങനെ അവർ വളർന്നു.ഒരു ദിവസം രാവിലെ രമ സ്കൂളിലേയ്ക്ക് പുറപ്പെട്ടു. പെട്ടെന്ന് സുമവന്ന് വഴക്കിട്ടു. എന്താണ് കാര്യമെന്നറിയാത്തതുകൊണ്ട് അമ്മ ഇടപെട്ടില്ല. രണ്ടാളും സ്കൂളിൽ പോയിട്ടുണ്ടാവും എന്നവർ കരുതി. 'നിന്നെ ഞാൻ കാണിച്ചു തരാമെടി 'എന്നൊരാളും 'നീ പോടീ 'എന്ന്മറ്റെയാളും വിളിച്ചു പറഞ്ഞു. കുറേസമയം കഴിഞ്ഞതും സുമ ഓടി അടുക്കളയിലെത്തി. അടുപ്പിനു കീഴെ വച്ചിരുന്ന മണ്ണെണ്ണ എടുത്ത് തല  വഴി  ഒഴിച്ചു. തീകൊളുത്തി .അയ്യോ മോളെ എന്നമ്മ വിളിച്ചത് അവൾ കേട്ടില്ല.പ്രാണവേദന സഹിക്കാതെ അവൾ മുറ്റത്തേയ്ക്കോടിയിറങ്ങി. അയൽക്കാർ നിലവിളി കേട്ട് ഓടിയെത്തി, വഴിയേ പോകുന്നവരും ഗേറ്റിനു മുന്നിൽ കൂടിനിന്നു .എല്ലാവരും നോക്കി നിൽക്കെ കത്തിക്കരിഞ്ഞ് അവൾ മുറ്റത്തു വീണു. ആ വീട്ടിൽ അതിനു ശേഷം സന്തോഷം ഉണ്ടായിട്ടേയില്ല. അവളുടെ അമ്മ എന്നോട് പറഞ്ഞു ."അമ്മയെയും അച്ഛനെയും കുറിച്ച് ഒരു നിമിഷം ഓർത്തില്ലല്ലോ അവൾ' എനിക്ക് സങ്കടം തോന്നി

തൊട്ടതിനും പിടിച്ചതിനു മൊക്കെ ആത്മഹത്യ ചെയ്യുക എന്നത് ന്യൂ ജനറേഷന്റെ ട്രെൻഡ് ആയിട്ടുണ്ട്. പഠന ഭാരം താങ്ങാൻ വയ്യ. ജോലിത്തിരക്ക് സഹിക്കവയ്യ .കൂട്ടുകാരി പ്രണയം നിഷേധിച്ചു. ഇതൊക്കെ മതി ജീവിതം അവസാനിപ്പിക്കാൻ. ജീവൻ ഇത്ര നിസ്സാരമോ?  ഇത്തരം ആത്മഹ ത്യകൾക്ക് ആരാണ് ഉത്തരവാദി?  സമൂഹമോ? രക്ഷകർത്താക്കളോ ? ഈ യുവജനങ്ങൾ തന്നെയോ ?  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS