ADVERTISEMENT

കേരളത്തിലെ യുവതയെ ഇവിടെ നല്ല പ്രഫഷനൽ കോളജുകളിൽ പഠിപ്പിച്ച് ഇവിടെത്തന്നെ ജോലി ചെയ്ത് ജീവിക്കാൻ സാഹചര്യം ഉണ്ടാക്കണമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഇന്നലെ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് ധനമന്ത്രിയുടെ സ്വപ്നം. വിദേശ സർവകലാശാലകളിൽപോയി പഠിച്ച് അവിടെ ജോലി ചെയ്തു ജീവിതം ഹോമിക്കുന്നതിനു പകരം വിദേശ സർവകലാശാലകളെ ഇവിടെ കൊണ്ടുവന്നു യുവതയ്ക്കു മികച്ച വിദ്യാഭ്യാസം നൽകി അവരുടെ കഴിവ് ഇവിടെ ഉപയോഗിക്കുക. എത്ര മനോഹരമായ സ്വപ്നം. ഭാഗ്യത്തിന് അതിനൊരു കാലപരിധി നിശ്ചയിച്ചിട്ടില്ല. അല്ലെങ്കിൽത്തന്നെ സ്വപ്നത്തിന് എന്തു കാലപരിധി?

 

പക്ഷേ താലൂക്ക് ആശുപത്രി തോറും സഹകരണ സംഘങ്ങളെ കൊണ്ട് നഴ്സിങ് കോളജ് നടത്തി നഴ്സുമാരെ സൃഷ്ടിക്കാൻ ബജറ്റ് നിർദ്ദേശിക്കുന്നു. ഇപ്പോൾത്തന്നെ കേരളത്തിൽ ഒരു വർഷം 10,000 നഴ്സുമാരെ പഠിപ്പിക്കുവാനുള്ള കോളജുകൾ സ്വകാര്യ, പൊതു മേഖലകളിൽ ഉണ്ട്. ഇനിയൊരു 2500 സീറ്റുകൾ കൂടി സൃഷ്ടിക്കാനാണ് തീരുമാനം. നല്ലതുതന്നെ. കാരണം വിദേശത്ത് മലയാളി നഴ്സുമാർക്ക് ഇപ്പോഴും നല്ല ഡിമാൻഡ് ആണ്.

 

ഇവരെയെല്ലാം ഫീസും തലവരിപ്പണവും വാങ്ങി പഠിപ്പിച്ചു നഴ്സുമാരാക്കി വിദേശത്തേക്കു കയറ്റിയയയ്ക്കാം. പിന്നീട് ഇവരയയ്ക്കുന്ന എൻആർഐ പണം ഉപയോഗിച്ച് ഇവിടെ നമുക്ക് തിമിർത്തു ഭരിച്ചു രസിക്കാം. ഇവർ വല്ല വീടും ഫ്ലാറ്റും വാങ്ങി പൂട്ടിയിട്ടാൽ അതിനു പ്രത്യേക നികുതി ചുമത്തി ശിക്ഷിക്കാം.

 

ജോലിക്കായി വിദേശത്തു പോകുന്ന പ്രഫഷനലുകളെക്കുറിച്ചു വിലപിക്കുന്ന സർക്കാരിന്, വിദേശത്തേക്കു കയറ്റിയയയ്ക്കുന്ന നഴ്സുമാരെ കുറിച്ച് വിലാപമില്ല. നല്ല ശമ്പളം നൽകിയാൽ നമ്മുടെ മാലാഖമാർ ഇവിടെത്തന്നെ ജോലി ചെയ്യാനാണ് ഇഷ്ടപ്പെടുന്നത്. പക്ഷേ നല്ല ശമ്പളം നൽകാൻ നമുക്ക് ആവതില്ലല്ലോ. നമുക്കിനി കയറ്റി അയയ്ക്കാൻ മാലാഖമാരല്ലേയുള്ളൂ. 

 

Content Summary : Thalakkuri - Column on state budget 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com