ചെമ്മീൻ തേങ്ങാക്കൊത്തു ഡ്രൈ ഫ്രൈ
Mail This Article
×
ഊണിനൊരുക്കാം രുചികരമായ ചെമ്മീൻ തേങ്ങാക്കൊത്തു ഫ്രൈ രുചിക്കൂട്ട്.
ചേരുവകൾ
- ചെമ്മീൻ / കൊഞ്ച് - 180 ഗ്രാം
- വെളിച്ചെണ്ണ - 60 മില്ലിലിറ്റർ
- ഉള്ളി അരിഞ്ഞത് - 20 ഗ്രാം
- പച്ചമുളക് - 1 എണ്ണം
- കറിവേപ്പില - 6 എണ്ണം
- കനം കുറഞ്ഞ തേങ്ങ കഷ്ണങ്ങൾ – 4 എണ്ണം
- പുളി വെള്ളം/ നാരങ്ങാ നീര് – 10 മില്ലി
- മുളകുപൊടി – 12 ഗ്രാം
- മഞ്ഞൾപ്പൊടി – 3 ഗ്രാം
- ഇഞ്ചി – 5 ഗ്രാം
- വെളുത്തുള്ളി – 5 ഗ്രാം
- കടുക് – 2 ഗ്രാം
- കുരുമുളകുപൊടി – 3 ഗ്രാം
- തക്കാളി – 2 എണ്ണം
- ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം
- ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ചൂടാക്കുക, കടുക് പൊട്ടിക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ഉപ്പ്, ഉള്ളി, തേങ്ങാ കഷ്ണങ്ങൾ എന്നിവ ചേർക്കുക. ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക.
- മഞ്ഞൾപ്പൊടി, മുളകുപൊടി, ചെമ്മീൻ എന്നിവ ചേർക്കുക.
- കുടംപുളയിട്ട വെള്ളം അല്ലെങ്കിൽ നാരങ്ങാനീരു ചേർത്തു വേവിച്ചെടുക്കാം.
- കുരുമുളകു പൊടിയും തക്കാളി കഷ്ണങ്ങളും കറിവേപ്പിലയും ചേർത്തു യോജിപ്പിച്ചു വാങ്ങാം.
English Summary : Delicious chemmen stir fry with coconut and spices from Kerala cuisine.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.