ഇഡ്ഡലിക്കൊപ്പം എന്നും ചട്നിയും സാമ്പാറും മതിയോ?
Mail This Article
ഏറ്റവും ആരോഗ്യകരമായ പ്രാതലിന്റെ പട്ടികയെടുത്താൽ ഇഡ്ഡലിക്ക് ആദ്യ സ്ഥാനമുണ്ട്. സാമ്പാറോ ചട്നിയോ കൂടി കൂട്ടിനുണ്ടെങ്കിൽ ദിവസത്തിന്റെ തുടക്കം ഗംഭീരം. ഇഡ്ഡിയുടെ കൂടെ എന്നും ചട്നിയും സാമ്പാറും മതിയോ? സമയമില്ലെന്ന കാരണത്താൽ കറി തയാറാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇനി ടെൻഷെൻ വേണ്ട. വീട്ടിൽ തയാറാക്കാം രുചിയേറും ചമ്മന്തി.
ചേരുവകൾ
വറ്റൽമുളക് – 5–6 എണ്ണം
ചുവന്നുള്ളി – 10 എണ്ണം
വാളൻപുളി – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
മഞ്ഞൾപൊടി – ആവശ്യത്തിന്
കല്ലുപ്പ് – ആവശ്യത്തിന്
േതങ്ങാപ്പീര – ഒരുപിടി
വെളിച്ചെണ്ണ – ആവശ്യത്തിന്
ശർക്കര – ആവശ്യമെങ്കിൽ കുറച്ച്
തയാറാക്കുന്ന വിധം
ഒരു മൺചട്ടിയിൽ വെളിച്ചെണ്ണയൊഴിച്ച് വറ്റൽമുളകും ചുവന്നുള്ളിയും വഴറ്റണം. ഉള്ളി വാടിവരുമ്പോൾ അതിലേക്ക് വാളൻ പുളിയും കറിവേപ്പിലയും ലേശം മഞ്ഞൾപൊടിയും ആവശ്യത്തിനു കല്ലുപ്പും ഒരുപിടി തേങ്ങാപ്പീരയും േചർത്ത് വറുത്തെടുക്കണം. ഇവ മിക്സിയിൽ വെള്ളം തൊടാതെ അരച്ചെടുക്കണം. മധുരം ഇഷ്ടമുള്ളവർക്കു വേണമെങ്കിൽ കുറച്ചു ശർക്കര ചേർക്കാം.
Content Summary : Chammanthi Podi Recipe by Chef Suresh Pillai