പുട്ടിനു പോഷകം കുറവോ? അങ്ങനെ വിട്ടാൽ പറ്റില്ല, ഇതാ 6 വഴികൾ
Mail This Article
ആവിയിൽ പുഴുങ്ങിയെടുക്കുന്നതിനാൽ പോഷകനഷ്ടം കുറവ്, ശരീരത്തിന് ഉന്മേഷം പകരാനുള്ള ശേഷി തുടങ്ങിയവയും കൂടിയായപ്പോൾ ബ്രേക്ക് ഫാസ്റ്റ് പട്ടികയിൽ പുട്ട് ഒന്നാമതായി. പുട്ടും പയറും, പുട്ടും മീനും പുട്ടും ഇറച്ചിയും പുട്ടും മുട്ടക്കറിയും പുട്ടും പഴവും അങ്ങനെ എത്രയോ ടേസ്റ്റുകൾ ഉണ്ട് അല്ലേ. പ്രഭാതഭക്ഷണത്തിൽ മാംസം ഒഴിവാക്കുകയാണു നല്ലതെന്നു ഭക്ഷ്യവിദഗ്ധർ പറയുന്നു. മറ്റു സമയമങ്ങളിൽ ഏതു രുചിയുമാകട്ടെ. പുട്ട് – പഞ്ചസാര എന്ന രീതി ഒഴിവാക്കാം.
പോഷകം കൂട്ടാൻ
∙ പുട്ടു പുഴുങ്ങുമ്പോൾ തേങ്ങയ്ക്കൊപ്പം കാരറ്റ് ചേർക്കാം.
∙ ഗോതമ്പ്, റാഗി പുട്ട് പോഷകസമൃദ്ധം
∙ പ്രമേഹ രോഗികൾക്കും നല്ല ഭക്ഷണം, പക്ഷേ മിതമായി കഴിക്കണം.
∙ ചെറിയ കഷണം പുട്ട്, ആവശ്യത്തിനു കറി എന്നതാകട്ടെ ശീലം
∙ മുളങ്കുറ്റി, ചിരട്ട തുടങ്ങിയവയിൽ ഉണ്ടാക്കിയാൽ കൂടുതൽ നല്ലത്.
∙ കറിയായി മുളപ്പിച്ച പയറോ, കടലയോ ആണെങ്കിൽ കൂടുതൽ നന്ന്.
Content Summary : Is wheat puttu good for health?