പൊരിച്ച പത്തിരി, മലബാറിന്റെ സ്പെഷൽ രുചി
Mail This Article
×
ചായക്കടകളിലെ പൊരിച്ച പത്തിരി അതേ രുചി വീട്ടിൽ തയാറാക്കാം. മലബാറിന്റെ കയ്യൊപ്പ് പതിഞ്ഞ പൊരിച്ച പത്തിരി പ്രഭാത ഭക്ഷണമായും അത്താഴത്തിനും ചായക്കടിയായും കഴിക്കാൻ വളരെ സ്വാദിഷ്ടമാണ്.
ചേരുവകൾ
പത്തിരിപ്പൊടി -1 കപ്പ്
തിളയ്ക്കുന്ന വെള്ളം - 1 കപ്പ്
തേങ്ങ ചിരകിയത് - 2 ടേബിൾസ്പ്പൂൺ
ചെറിയ ജീരകം - ½ ടീസ്പുൺ
എള്ള് - 1 ടീസ്പുൺ
ഉള്ളി - 3 എണ്ണം
ഉപ്പ് ആവശ്യത്തിന്
നെയ്യ് - ½ ടീസ്പുൺ
വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
- വലിയൊരു പാനിൽ വെള്ളം, ഉപ്പ്, നെയ്യ് എന്നിവ ചേർത്ത് നല്ലതുപോലെ വെട്ടിത്തിളയ്ക്കുമ്പോൾ പത്തിരിപ്പൊടി കുറേശ്ശെ ചേർത്ത് വാട്ടികുഴച്ചെടുക്കുക.
- വാട്ടിയ പൊടി 5 മിനിറ്റ് അടച്ചു വച്ചശേഷം, തേങ്ങ, ജീരകം, ഉള്ളി എന്നിവ ചതച്ചതും ചേർത്ത് ചുട് പോകും മുൻപ് നല്ലതുപോലെ കുഴച്ചെടുക്കുക.
- കുഴച്ച മാവ് ഒരു സെൻറീമീറ്റർ കനത്തിൽ പരത്തി എടുത്തശേഷം പത്തിരിയുടെ ആകൃതിയിൽ മുറിച്ചെടുക്കുക.
- തിളച്ച വെളിച്ചെണ്ണയിൽ പത്തിരി ഇട്ടു വറത്തുകോരുക.
- ചായയ്ക്കൊപ്പമോ, കറികൂട്ടിയൊ കഴിക്കാം.
English Summary : Poricha Pathiri Malabar Special Snack.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.