ADVERTISEMENT

ഓണം എത്താൻ ദിവസങ്ങൾ മാത്രം, സദ്യയ്ക്ക് രുചികരവും വ്യത്യസ്തവുമായി പായസ രുചി തയാറാക്കിയാലോ?

 

ചേരുവകൾ

  • ബദാം - ഒരു കപ്പ്
  • കൊഴുപ്പ് കൂടിയ പാൽ / അല്ലെങ്കിൽ ഫ്രഷ് ക്രീം - 1 ലിറ്റർ
  • പാൽ - 1 കപ്പ്
  • മിൽക്ക് മെയ്ഡ് - 1 കപ്പ് അല്ലെങ്കിൽ പഞ്ചസാര പൊടിച്ചത് - 1 കപ്പ്
  • കുങ്കുമപൂവ് - 10 എണ്ണം
  • ഏലക്ക പൊടിച്ചത് - 2 സ്പൂൺ
  • ബദാം, പിസ്ത ചെറുതായി അരിഞ്ഞത് - 2 – 3 സ്പൂൺ
  • വെള്ളം - ആവശ്യത്തിന്

 

തയാറാക്കുന്ന വിധം വിഡിയോ കാണാം

  • ഒരു കപ്പ് ബദാം  6 മുതൽ  8 മണിക്കൂർ വെള്ളത്തിൽ കുതിർത്തത്.
  • ഒരു ആപ്പിൾ തൊലി കളഞ്ഞു  ചിരകി എടുക്കണം.
  • ഒരു ചീന ചട്ടിയിൽ  രണ്ട് സ്പൂൺ നെയ്യ് ഒഴിച്ച് ആപ്പിൾ നന്നായി ഇളക്കി കൊടുക്കുക. വെള്ളം മുഴുവൻ മാറുന്നതു വരെ വരട്ടി എടുക്കുക. നന്നായി തണുത്ത ശേഷം മാത്രമേ ഇതു പായസത്തിൽ ചേർക്കാവൂ.
  • ബദാം തൊലി കളഞ്ഞു ഒരു കപ്പ്‌ പാലിൽ പേസ്റ്റ് പോലെ അരച്ച് എടുക്കുക.
  • ഉരുളിയിൽ കൊഴുപ്പ് കൂടിയ പാൽ ചേർത്തു നന്നായി തിളച്ചു കഴിയുമ്പോൾ, കുങ്കുമപൂവ് വെള്ളത്തിൽ ഇട്ടു വച്ചതും ചേർത്തു കൊടുക്കാം. ഇതിലേക്കു മിൽക്ക് മെയ്ഡ് അല്ലെങ്കിൽ പഞ്ചസാര ചേർക്കാം.
  • നന്നായി ഇളക്കി യോജിപ്പിക്കുക.

 

  • ഇനി ഇതിലേക്കു അരച്ച് വച്ചിട്ടുള്ള ബദാം ചേർത്തു കൊടുക്കാം. നന്നായി തിളച്ചു വന്ന ശേഷം, അരിഞ്ഞു വച്ച ബദാം, പിസ്ത, ഏലക്ക പൊടി എന്നിവയും ചേർക്കാം.
  • നല്ലതു പോലെ കുറുകി വരുമ്പോൾ തീ ഓഫ്‌ ചെയ്തു  വീണ്ടും ഒന്ന് ഇളക്കി കൊടുത്ത ശേഷം നെയ്യിൽ വഴറ്റിയ ആപ്പിൾ കൂടെ ചേർക്കാം.
  • ഈ പായസം ചൂടോടെയും തണുപ്പിച്ചും ഉപയോഗിക്കാം.

 

English Summary : Try this recipe of Almond – apple payasam to make your sadya extra special

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com