ചോളന്മാർ വീണ്ടും വരുന്നു; ചോര കിനിയുന്ന പ്രണയത്തിന്റെ, ചതിയുടെ രണ്ടാമങ്കം
Mail This Article
പെരുംമഴയിൽ, ഇളകിമറിയുന്ന കടലിൽ ആടിയുലയുന്ന കപ്പലിൽ പാണ്ഡ്യ ഒളിപ്പോരാളികളോടു പൊരുതുകയാണ് അരുൾമൊഴി വർമനും വന്ദിയതേവനും. പായ്മരമൊടിഞ്ഞ് രണ്ടായിപ്പിളർന്നു മുങ്ങുന്ന കപ്പലിൽനിന്ന് അവർ അലറുന്ന കടലിലേക്കു ചാടുന്നു. കടൽക്ഷോഭത്തിൽ അവർക്കടുത്തേക്കു തുഴഞ്ഞെത്താനാവാതെ, വഞ്ചിയിലിരുന്ന് നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അതു കാണുന്നുണ്ട് പൂങ്കുഴലി. പൊന്നിയിൽ സെൽവൻ ഒന്നാം ഭാഗം അവിടെയാണ് അവസാനിച്ചത്. ചോളസിംഹാസനത്തിനായുള്ള അധികാരവടംവലിയുടെയും സുന്ദരചോളന്റെ കുടുംബത്തെ വരിഞ്ഞുചുറ്റാനൊരുങ്ങുന്ന പ്രതികാരത്തിന്റെയും പ്രണയനഷ്ടത്തിന്റെ കൊടുംനോവു മറക്കാൻ നാടും വീടും വിട്ട് ഉന്മാദിയെപ്പോലെ യുദ്ധങ്ങളിലേക്ക് അലറിക്കുതിച്ചുകൊണ്ടിരിക്കുന്ന ഒരു രാജകുമാരന്റെ സങ്കടങ്ങളുടെയും കഥ പക്ഷേ അവസാനിക്കുന്നില്ല. ചോളസിംഹാസനവും തങ്ങളുടെ കുടുംബവും അപകടത്തിലാണെന്നു തിരിച്ചറിഞ്ഞ രാജകുമാരി കുന്ദവയും അവളുടെ സഹോദരൻ ആദിത്യ കരികാലനും ഇനിയെന്താവും ചെയ്യുക?