മലേഷ്യയിലും ഇംഗ്ലണ്ടിലും കണ്ടു, എം80 കമ്പനി എനിക്ക് എന്തെങ്കിലുമൊക്കെ തരേണ്ടതായിരുന്നു!
Mail This Article
ഏറെ പേരെ ഡ്രൈവിങ് പഠിപ്പിച്ച ആശാന് നിർബന്ധിത പെൻഷൻ! ഈ വണ്ടിയില്ലാതെ ഡ്രൈവിങ് ടെസ്റ്റ് പാസാകാൻ എളുപ്പമല്ല. എന്നാലും നാട്ടുകാർ ഡ്രൈവിങ് സ്കൂൾ എന്നു വിളിക്കില്ല. പകരം വിളിക്കുന്നത് മീൻവണ്ടിയെന്നും! ഇതെല്ലാം എം80 എന്ന മീൻവണ്ടിയാകുന്ന അദ്ഭുത വാഹനത്തിന്റെ വേദനകളാണ്. ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട പുതിയ നിയമപ്രകാരം 95 സിസിക്ക് മുകളിലുള്ള ഇരുചക്രവാഹനമേ ഉപയോഗിക്കാവൂ. അങ്ങനെ വരുമ്പോൾ ഇപ്പോൾ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന, ജനപ്രിയമായ എം80 അടക്കമുള്ളവ ഗ്രൗണ്ടിനു പുറത്താകും. എം80 ടെസ്റ്റ് ഗ്രൗണ്ടിന് പുറത്തു പോകുമ്പോൾ വേദനിക്കുന്നത് ഡ്രൈവിങ് സ്കൂളിലെ ആശാൻമാർ മാത്രമല്ല. ആശാന്മാർക്ക് എം80ക്ക് പകരം വേറെ വണ്ടി വരുമായിരിക്കും. പക്ഷേ, ഇദ്ദേഹത്തിനോ? എം80 മൂസ എന്ന കഥാപാത്രത്തെ സൂപ്പർഹിറ്റാക്കിയ നടനും അവതാരകനും സ്കിറ്റ് റൈറ്ററും ഹാസ്യതാരവുമായ വിനോദ് കോവൂരിന് ഏറെയുണ്ട് എം80 എന്ന ഇരുചക്രവാഹനവുമായി ബന്ധപ്പെട്ട ഓർമകൾ. അൽപം വേദനയോടെ വിനോദ് കോവൂർ ആ സങ്കടകഥകൾ പറയുന്നു.