പ്രണവ്, പൃഥ്വി, വിനീത്, ഫഹദ്, കല്യാണി... മലയാള സിനിമയിൽ നെപ്പോട്ടിസമുണ്ടോ? ‘നിതിൻ മോളി’ പറഞ്ഞതിലെ യാഥാർഥ്യമെന്ത്?
Mail This Article
‘‘കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറിറ്റിസം... നെപ്പോട്ടിസം...’’ ‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്ന നിതിൻ മോളി എന്ന കഥാപാത്രം ആക്രോശത്തോടെ പറയുന്ന, മലയാള സിനിമയിലെ ഈ ചേരിതിരിവിൽ എന്തെങ്കിലും അർഥമുണ്ടോ? ഇതിൽ കോക്കസും ഫേവറിറ്റിസവുമൊക്കെ ഏറെക്കാലമായി സംസാരത്തിലുള്ളതാണെങ്കിലും നെപ്പോട്ടിസം (Nepotism- ബന്ധുജന പക്ഷപാതം) ഇപ്പോഴാണു ചർച്ചയാകുന്നത്. സിനിമാനടന്മാരുടെയും സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയുമൊക്കെ മക്കൾ രക്ഷിതാക്കളുടെ മേൽവിലാസത്തിൽ സിനിമയിലെത്തുന്ന പ്രവണത പണ്ടേയുള്ളതാണ്. പ്രേംനസീർ മുതൽ ഹരിശ്രീ അശോകൻ വരെയുള്ള താരങ്ങളുടെ മക്കൾ സിനിമയിലെത്തിയിട്ടുണ്ട്. താരപുത്രൻ എന്ന മേൽവിലാസത്തിൽ വന്നെങ്കിലും വിജയം നേടിയവർ പക്ഷേ, വളരെ കുറവാണ്. നെപ്പോട്ടിസം സിനിമയിലുണ്ടെങ്കിലും കഴിവു പുറത്തെടുക്കാൻ പറ്റാത്തവരെല്ലാം പുറത്തായിട്ടുണ്ട്. വൻ പ്രചാരണത്തോടെ വന്നവർ വീണുപോയിട്ടുണ്ട്, ആരും അറിയാതെ വന്നവർ വാണിട്ടുമുണ്ട്.