ഐ.വി.ശശിയുടെ ബ്രാന്‍ഡ് മാര്‍ക്ക് ഒരു വെളുത്ത തൊപ്പിയാണ്. തലയില്‍ മുടി കുറവായതുകൊണ്ടാവാം ആ തൊപ്പിയില്ലാതെ ശശിയെ അധികമാരും കണ്ടിട്ടില്ല. സമകാലികരും പിന്‍ഗാമികളും തൊപ്പികള്‍ പലത് മാറ്റിയപ്പോഴും ശശി തന്റെ വെളുത്തെ ചെറിയ തൊപ്പി മാറ്റിയില്ല. മറ്റ് സംവിധായകര്‍ ഷൂട്ടിങ് സെറ്റുകളില്‍ മാത്രം തൊപ്പി അണിഞ്ഞപ്പോള്‍ ശശിയെ എല്ലായിടങ്ങളിലും നാം ആ വെളുത്ത ക്യാപ്പുമായി കണ്ടു. സംവിധായകനാകാന്‍ ജനിച്ചയാളായിരുന്നു ശശിയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ശശി ചിന്തിച്ചതും സ്വപ്നം കണ്ടതും ശ്വസിച്ചിരുന്നത് പോലും സിനിമയായിരുന്നു. ഇത്രയും വര്‍ക്ക്‌ഹോളിക്കായ ഒരു മനുഷ്യനെ താന്‍ കണ്ടിട്ടില്ലെന്നും ശശിയില്‍ നിന്ന് പലതും പഠിച്ചിട്ടുണ്ടെന്നും മമ്മൂട്ടി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അഭിമുഖങ്ങള്‍ക്കായി പല തവണ കണ്ടിട്ടുണ്ടെങ്കിലും 2013ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗമായിരുന്ന സന്ദര്‍ഭത്തിലാണ് ശശിയുമായി കൂടുതല്‍ അടുക്കുന്നത്. പിന്നീട് അധികകാലം ആ സ്വരം കേള്‍ക്കാന്‍ ഭാഗ്യമുണ്ടായില്ല. 2017ല്‍ അനിവാര്യമായ വിധി രോഗത്തിന്റെ രൂപത്തില്‍ ആ ജീവന്‍ കവര്‍ന്നു. അല്ലെങ്കിലും ദീര്‍ഘകാലമായി പല വിധ അസുഖങ്ങളുടെ പിടിയിലായിരുന്നു അദ്ദേഹം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com