60 കോടിയിലേറെ കേൾവിക്കാർ, ലക്ഷത്തിലേറെ റീൽ വിഡിയോകളുടെ പശ്ചാത്തലം; ദക്ഷിണേന്ത്യയുടെ ‘കണ്ണിൽ കനവായി’ മലയാളിയുടെ ‘നെഞ്ചിൻ എഴുത്ത്’
Mail This Article
പ്രമുഖ സംഗീത കമ്പനിയായ സോണി മ്യൂസിക് ഏറ്റെടുക്കുന്നതിന് മുൻപു തന്നെ 58 കോടിയോളം കേൾവിക്കാർ. സോണി മ്യൂസിക്കിന്റെ നിർമാണത്തിൽ ആൽബം പുറത്തിറങ്ങിയിട്ടു ഒരു മാസം പിന്നിട്ടിട്ടും യുട്യൂബിന്റെ സംഗീത വിഭാഗത്തിലെ ട്രെൻഡിങ് ലിസ്റ്റിൽ ഇപ്പോഴും മുൻപിൽ, ഒരു മാസം കൊണ്ട് 52 ലക്ഷത്തിലേറെ യുട്യൂബ് കാഴ്ചക്കാർ, ഇൻസ്റ്റഗ്രാമിൽ ഒന്നര ലക്ഷത്തിലേറെ റീൽ വിഡിയോകൾക്കു പശ്ചാത്തലമായ ഗാനം, വിവിധ സംഗീത പ്ലാറ്റ്ഫോമുകളിലായി കോടിക്കണക്കിന് കേൾവിക്കാർ... ഒരു മലയാളി പയ്യന്റെ തമിഴ് ഗാനം സംഗീതപ്രേമികളുടെ ഹൃദയം കവർന്നു കുതിക്കുന്ന കാഴ്ചയാണ് സമൂഹ മാധ്യമങ്ങളിൽ. കണ്ണിൽ കനവാഗ നീ, കറയാതടീ... മറയാമലേ നീ നിർപായാ... എന്നു തുടങ്ങുന്ന നെഞ്ചിൻ എഴുത്ത് എന്ന ഗാനമാണ് സംഗീത ചാർട്ടുകളിൽ തരംഗം സൃഷ്ടിക്കുന്നത്. തമിഴ് ഗാനമായതിനാൽ തന്നെ തമിഴ് സംഗീതജ്ഞനാകും ഈ ഗാനത്തിന് പിന്നിലെന്നും എന്നാണ് എല്ലാവരുടെയും ധാരണ. എന്നാൽ ചങ്ങനാശേരി എൻഎസ്എസ് കോളജിൽ നിന്നു എംഎസ്‌സി ഫിസിക്സ് പൂർത്തിയാക്കി ഇറങ്ങിയ കൊല്ലത്തെ ഒരു ഇരുപത്തിരണ്ടുകാരനാണ് ഈ സംഗീതത്തിന് പിന്നിലെന്ന് ആർക്കുമറിയില്ല. കൊല്ലം രാമൻകുളങ്ങര സ്വദേശി