മറക്കാനാകുമോ തിലകന്റെ രാമേട്ടനെ? കണ്ടതു മാത്രമല്ല 'ആരണ്യകം'; ഹരിഹരൻ സിനിമയിൽ ഒളിപ്പിച്ച ദൗത്യം
Mail This Article
മലയാള സിനിമയിൽ പല തിരക്കഥാകൃത്തുക്കളും കഥാസന്ദർഭവും സംഭാഷണവും മാത്രം എഴുതി വയ്ക്കുമ്പോൾ എം.ടി. വാസുദേവൻ നായരുടെ രീതി അതായിരുന്നില്ല. സിനിമയുടെ പൂർണരൂപം അദ്ദേഹത്തിന്റെ തിരക്കഥകളിൽ പ്രകടമാണ്. സിനിമയുടെ ഓരോ സൂക്ഷ്മ വിശദാംശങ്ങളും കൃത്യമായി രേഖപ്പെടുത്തിയിരിക്കും. അതിനെ പൊലിപ്പിച്ചെടുത്ത് ദൃശ്യാത്മകമായ ആഴം നൽകുക എന്ന വലിയ ഉത്തരവാദിത്തമാണു പക്ഷേ ഓരോ സംവിധായകനും മുന്നിലുള്ളത്. സിനിമയിലെ ദൃശ്യവൽകരണത്തെ സംബന്ധിച്ചും കൃത്യമായ ധാരണകൾ സൂക്ഷിച്ച ചലച്ചിത്രകാരനാണ് ഹരിഹരൻ. ദൃശ്യങ്ങളെ അമിതമായി ‘ബ്യൂട്ടിഫൈ’ ചെയ്യാതെ സിനിമ മുന്നോട്ടു വയ്ക്കുന്ന ആശയത്തെയും വൈകാരികാംശത്തെയും പ്രേക്ഷകരുടെ ഉള്ളിലേക്ക് കടത്തിവിടുന്ന പ്രക്രിയയ്ക്കാണ് അദ്ദേഹം മുൻതൂക്കം നൽകിയത്. എംടി–ഹരിഹരൻ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾതന്നെ അതിന്റെ ഏറ്റവും മികച്ച