‘ലിഫ്റ്റ് നൽകി വീട്ടിലെത്തിച്ച് ‘സൂപ്പർ നടൻ’ പീഡിപ്പിച്ചത് 3 യുവതികളെ!’ അന്ന് രജനിയേക്കാളും പ്രതിഫലം; കെണിയൊരുക്കിയത് മദ്യരാജാവ്?
Mail This Article
കാലം എൺപതുകളുടെ ആദ്യ പകുതി. തമിഴ് സിനിമയിൽ സ്റ്റൈൽ മന്നൻ രജനീകാന്തും തെലുങ്ക് വെള്ളിത്തിരയിൽ സുപ്രീം ഹീറോ ചിരഞ്ജീവിയും വരവറിയിച്ചു തുടങ്ങിയിരുന്നു. എന്നാൽ, രണ്ടു ഭാഷകളിലും അവരേക്കാൾ പ്രതിഫലം വാങ്ങി നിർമാതാക്കളും സംവിധായകരും ഡേറ്റിനായി കാത്തിരുന്ന, ആരാധകർ ഉന്മാദത്തോളമെത്തുന്ന ആരാധനയോടെ കൊണ്ടാടിയ ഒരു താരമുണ്ടായിരുന്നു– സുമൻ തൽവാർ. അന്നത്തെ മദ്രാസിൽ, തുളു ഭാഷ സംസാരിക്കുന്ന കുടുംബത്തിൽ ജനിച്ച ഒരു സുന്ദര കില്ലാഡി. ആകാര ഭംഗിയും സൗന്ദര്യവും അഭിനയത്തികവും ഒത്തിണങ്ങിയപ്പോൾ സുമൻ തമിഴ്, തെലുങ്ക് തിരകളിൽ ആവേശം പടർത്തിയ റൊമാന്റിക് ഹീറോയായി. ആയോധന കലകളിലെ മെയ്‌വഴക്കം ആക്ഷൻ ഹീറോ വേഷങ്ങളിലും സുമനെ വേറിട്ടു നിർത്തി. റൊമാന്റിക് ആക്ഷൻ ഹീറോയായി സുമൻ സിനിമയിലും ആരാധക ഹൃദയത്തിലും നിറഞ്ഞാടി. എന്നാൽ, 1985 മേയ് 18ന് എല്ലാം കീഴ്മേൽ മറിഞ്ഞു. ആവേശത്തിന്റെ മുൾ മുനയിൽ സിനിമാ ഷോയ്ക്കിടെ തിയറ്ററിൽ വൈദ്യുതി നിലച്ചതു പോലെയുള്ള അനുഭവം. അത്യുന്നതങ്ങളിൽ നിന്നൊരു വൻ വീഴ്ച. ഹേമ കമ്മിറ്റി റിപ്പോർട്ടും താരങ്ങൾക്കും സംവിധായകർക്കുമെതിരായ ആരോപണങ്ങളും മലയാള സിനിമയിൽ ഭൂകമ്പം തീർക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കഥയാണു സുമൻ തൽവാറിന്റേത്. 26–ാം വയസ്സിൽ, ലോകം കാൽക്കീഴിലാണെന്ന പ്രതീതിയിൽ നിൽക്കെ