സിനിമയിലെ എല്ലാ തലമുറകള്‍ക്കും എക്കാലവും പഠിക്കാനുള്ള പാഠപുസ്തകം. മലയാള സിനിമയിൽ ഇങ്ങനെ നിർവചിക്കാൻ പറ്റുന്ന മഹാനായ ചലച്ചിത്രകാരൻ ഭരതനാണ്. അടുത്തിടെ സംവിധായകൻ പ്രിയദര്‍ശനോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു ‘‘ആരാണ് താങ്കളുടെ ഗുരു?’’ ഇതായിരുന്നു പ്രിയദർശന്റെ മറുപടി. ‘‘സിനിമ ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഔപചാരികമായി ഞാന്‍ പഠിച്ചിട്ടില്ല. ആരുടെ കീഴിലും സംവിധാന സഹായിയായും നിന്നില്ല. കണ്ട സിനിമകളും അവയുടെ സംവിധായകരുമാണ് എന്റെ ഗുരുക്കള്‍. ആ നിലയ്ക്ക് ഒരുപാട് പേരെ ഞാന്‍ എന്റെ ഗുരുസ്ഥാനത്ത് കാണുന്നു. അവരില്‍ എന്നെ ഏറ്റവും സ്വാധീനിച്ചത് രണ്ടു പേരാണ്. ഒന്ന് ഡേവിഡ് ലീന്‍. മറ്റൊന്ന് ഭരതേട്ടന്‍. ഭരതേട്ടനോളം സൗന്ദര്യബോധവും സിനിമയുടെ എല്ലാ ഘടകങ്ങളെക്കുറിച്ചു ബോധ്യവുമുളള ഒരു സംവിധായകനെ ഞാന്‍ കണ്ടിട്ടില്ല’’. ചോദ്യകര്‍ത്താവ് തുടര്‍ന്നും ചോദിച്ചു. ‘‘താങ്കളുടെ സിനിമകളിലെ ഗാനചിത്രീകരണത്തിന് മറ്റാര്‍ക്കും സാധിക്കാത്ത ഒരു ഭംഗിയുണ്ട്. പാട്ടുകള്‍ ഇങ്ങനെ ചിത്രീകരിക്കണമെന്ന് തോന്നാന്‍ എന്താണ് കാരണം?’’ പ്രിയൻ പറഞ്ഞു. ‘‘മുന്‍കാലങ്ങളില്‍ കഥയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഒരു ഘടകം മാത്രമായിരുന്നു പാട്ടുകള്‍. ഇത്രയധികം ശ്രദ്ധ കൊടുക്കണമെന്ന് ആരും കരുതിയില്ല. കുറച്ച് കാഴ്ചകള്‍ തുന്നിച്ചേര്‍ത്താല്‍ ഒരു പാട്ടായി. എന്നാല്‍ എന്റെ സിനിമകളില്‍ പാട്ടും അതിലെ രംഗങ്ങളും തമ്മില്‍ നല്ല ബന്ധമുണ്ടാവണമെന്ന് നിര്‍ബന്ധമാണ്. ഓരോ വരിക്കും അതിനുചേർന്ന ദൃശ്യങ്ങൾ തുന്നിച്ചേര്‍ക്കും. പാട്ടുരംഗങ്ങൾ ആലോചിക്കുമ്പോൾ തന്നെ അതിന്റെ രംഗങ്ങളെ കുറിച്ചാവും ചിന്ത. ഇതിലൂടെ പാട്ടും ദൃശ്യങ്ങളും പരസ്പരം ലയിച്ചു കിടക്കുന്ന പ്രതീതിയുണ്ടാകും. എനിക്ക് പ്രചോദനമായത് ഭരതേട്ടന്റെ സിനിമകളിലെ പാട്ടുകളുടെ ചിത്രീകരണമാണ്. ഭരതേട്ടന്‍ ഒരിക്കലും

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com