ചേരിയിലെ കുടുസ്സുമുറിയില്‍ ആ കാഴ്ച, വന്നവർ സ്തബ്ധരായി; ഭരതന്റെ ജീവിതം മാറിയ നിമിഷം; പിന്നെ ‘ലളിത’സുന്ദരം
Mail This Article
സിനിമയിലും കലാമേഖലയിലുമുള്ള പ്രശസ്തരായ പല കലാകാരന്മാരും ഭരതന്റെ തറവാടായ എങ്കക്കാട്ടെ വീട്ടില്‍ വരിക പതിവായിരുന്നു. നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണണന്‍, അബൂബക്കര്‍, കലാമണ്ഡലം ഹൈദരാലി, മുഹമ്മദ് മാനു തുടങ്ങിയ പല പ്രമുഖരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. അവരുമായുള്ള സഹവര്‍ത്തിത്വം ഭരതനിലെ പ്രതിഭയെ സിനിമയിലേക്ക് അടുപ്പിച്ചു. കലയോടുള്ള ഭരതന്റെ താൽപര്യം തിരിച്ചറിഞ്ഞ പതൃസഹോദരൻ പി.എന്‍. മേനോന്‍ അദ്ദേഹത്തെ മദിരാശിയിലേക്കു കൂട്ടിക്കൊണ്ടുപോയി. അനിശ്ചിതത്വത്തിന്റെ മേഖലയായ സിനിമയിലേക്ക് ഭരതനെ കൂട്ടാൻ മേനോന് പ്രയാസമായിരുന്നു. എന്നിട്ടും ഒരു നിയോഗം പോല അത് സംഭവിച്ചു. മേനോന്‍ അക്കാലം ഓര്‍മിക്കുന്നത് ഇങ്ങനെ. ‘‘അവന്റെ അച്ഛന് എന്റെ ഒപ്പം അയയ്ക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. കലാരംഗത്ത് രക്ഷപ്പെടുത്താന്‍ കഴിയുമെന്ന് ഉറപ്പില്ലെങ്കിലും ഞാന്‍ അവനെ കൂടെ കൊണ്ടു വന്നു. കുറച്ചുകാലം എന്റെ കൂടെ നിന്ന് പോസ്റ്റര്‍ ഡിസൈനിങ് ജോലികള്‍ കണ്ടു പഠിച്ചു. എന്റെ ശുപാര്‍ശയില്‍ ഗോള്‍ഡന്‍ സ്റ്റുഡിയോയില്‍ പെയിന്റിങ് വിഭാഗത്തില്‍ ജോലി കിട്ടി. സിനിമയുടെ പശ്ചാത്തലവുമായി പരിചയപ്പെടാനും ചെറിയ ചെറിയ ജോലികള്‍ വഴി സാധിച്ചു. അക്കാലത്തേ സംവിധാനമോഹം അവന്റെ മനസ്സില്‍ ഉണ്ടായിരുന്നതായി എനിക്ക് തോന്നിയിരുന്നു. സിനിമയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍