ശിവാജിയുടെ ഈഗോ; ആൽച്ചുവട്ടിൽ കമൽ ഹാസനും കാത്തിരുന്നു ഭരതനു വേണ്ടി: എംടിയും അദ്ഭുതപ്പെട്ട ‘വൈശാലി’യിലെ ആ രംഗം
Mail This Article
തകരയിലെ വിത്തുകാള, പ്രയാണത്തിലെ പശുക്കിടാവ്, ഗുരുവായൂര്‍ കേശവനിലെ ആന, ആരവത്തിലെയും ലോറിയിലെയും സര്‍ക്കസ് മൃഗങ്ങള്‍, രതിനിര്‍വേദത്തിലെ പാമ്പ്, ചാട്ടയിലെ കാളകള്‍, സന്ധ്യമയങ്ങും നേരത്തിലെയും കാറ്റത്തെ കിളിക്കൂട്ടിലെയും മാളൂട്ടിയിലെയും വളര്‍ത്തുപട്ടികള്‍, ഇത്തരിപ്പൂവിലെ വേട്ടനായ്ക്കള്‍, വൈശാലിയിലെയും താഴ്‌വാരത്തിലെയും കഴുകന്മാര്‍, നിദ്രയിലെയും മിന്നാമിനുങ്ങിലെയും ലൗ ബേര്‍ഡ്‌സ്, ഓര്‍മയ്ക്കായിലെ കുതിര... പ്രകൃതിപോലെ മൃഗങ്ങളും ഒരു കഥാപാത്രമായിത്തന്നെ ഭരതൻ സിനിമകളിൽ നിറഞ്ഞു നിന്നിട്ടുണ്ട്. ഈ ജന്തുസ്‌നേഹം സിനിമയില്‍ മാത്രമല്ല ജീവിതത്തിലും മരണത്തിലും അദ്ദേഹത്തെ പിന്തുടര്‍ന്നു. മുന്‍പ് രണ്ടു തവണ ഭരതന്‍ മരണത്തിന്റെ തൊട്ടരികില്‍ വരെ എത്തിയിരുന്നു. രണ്ട് സന്ദര്‍ഭത്തിലും വീട്ടില്‍ ഓരോ വളര്‍ത്തുപട്ടി വീതം ചത്തു. വളരെ അദ്ഭുതകരമായി അദ്ദേഹം മരണവക്ത്രം പിന്നിട്ട് തിരികെ വന്നു. മൂന്നാം തവണ ആശുപത്രിയിലായപ്പോള്‍ വീട്ടില്‍ ഒരു പട്ടി മരണാസന്നനായി കിടന്നു. അദ്ദേഹത്തിന്റെ മരണശേഷം അത് ...