‘മാദക നടിമാർ’– ഒരുകാലത്ത് മലയാള സിനിമാ പ്രസിദ്ധീകരണങ്ങൾ ഒരു കൂട്ടം അഭിനേത്രിമാരെ വിശേഷിപ്പിച്ചിരുന്നത് ഇങ്ങനെയായിരുന്നു. ജ്യോതിലക്ഷ്മി, ജയമാലിനി, അനുരാധ, ഡിസ്‌കോ ശാന്തി, ബാബിലോണ... ഈ പട്ടിക ഇനിയും നീളും. മികച്ച നർത്തകിമാരായിരുന്നു ഇവരെല്ലാം. പലരും മികച്ച അഭിനേതാക്കളുമായിരുന്നു. മുൻനിര നടിമാരെന്നു പറയുന്നവർ മുഖത്തൊരു ഭാവം പോലും വരുത്താനാകാതെ നിന്നു വിയർത്തപ്പോൾ ചില സിനിമകളെങ്കിലും രക്ഷപ്പെട്ടു പോയത് ഈ ‘മാദകനടി’രുടെ കാബറെ നൃത്തത്തിലൂടെയായിരുന്നു. രൂപഭാവങ്ങളിലെ മാദകത്വമാകാം സാമാന്യം നന്നായി അഭിനയിക്കാന്‍ കഴിവുള്ള ഇവരില്‍ പലരെയും കാബറെ നര്‍ത്തകിമാരുടെ വേഷങ്ങളിലേക്ക് പരിമിതപ്പെടുത്തിയത്. കൂട്ടത്തില്‍ കൂടുതല്‍ സുന്ദരിയായ അനുരാധയ്ക്ക് ഒരു നായികനടിക്ക് വേണ്ട എല്ലാ സവിശേഷതകളും ഒത്തിണങ്ങിയിരുന്നു. അനുരാധ ചില സിനിമകളില്‍ നായികയായി പ്രത്യക്ഷപ്പെട്ടുവെങ്കിലും അവരെ ആ തലത്തില്‍ സ്വീകരിക്കാന്‍ ചലച്ചിത്ര വ്യവസായം തയാറായില്ല. കെ.എസ്. ഗോപാലകൃഷ്ണനെ പോലുളള സോഫ്റ്റ് പോൺ ചിത്രങ്ങളുടെ സംവിധായകരാണ് മുഖ്യമായും അനുരാധയെ പ്രധാന വേഷങ്ങളില്‍ സഹകരിപ്പിച്ചിരുന്നത്. അപ്പോഴും അവരുടെ ശാരീരിക വടിവുകള്‍ ചൂഷണം ചെയ്യുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. അനുരാധയുടെയും സിൽക്ക് സ്മിതയുടെയുമെല്ലാം കാര്യത്തിൽ സംഭവിച്ചത്

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com