അമ്മ എന്ന പദത്തിന്റെ ആഴവും വ്യാപ്തിയും അർഥതലങ്ങളും അറിയാത്ത ആരുമുണ്ടാവില്ല. പെറ്റമ്മയോളം വലുതല്ല മറ്റൊന്നുമെന്നിരിക്കിലും അമ്മ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സില്‍ ആദ്യം വരുന്ന മുഖം കവിയൂര്‍ പൊന്നമ്മയുടേതാവും എന്ന് പറഞ്ഞാലും അതിശയോക്തിയില്ല. കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി നിറവാര്‍ന്ന അനവധി അമ്മ വേഷങ്ങളിലുടെ അവര്‍ മലയാളി മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്നു. സ്‌നേഹവും വാത്സല്യവും കനിവും കരുതലും എല്ലാം നിറഞ്ഞ എത്രയെത്ര ഭാവാന്തരങ്ങള്‍. എണ്ണൂറിലധികം സിനിമകളിലായി വ്യാപിച്ചു കിടക്കുന്ന ഹൃദയമുദ്രകള്‍... മറക്കാനാവുമോ ഈ പൊന്നമ്മയെ... ഏത് പ്രതിസന്ധിഘട്ടത്തിലും ഒരു ആശ്വാസത്തണലായി എവിടെയോ ഒരിടത്ത് അവര്‍ ഉണ്ടെന്ന സമാധാനം നമ്മെ നയിച്ചിരുന്നു ഇതുവരെ. ഇനി ആ മുഖവും ശബ്ദവും ഭാവങ്ങളും സിനിമാ ഫ്രെയിമുകളില്‍ മാത്രം. മാതൃത്വത്തോളം ആഴവും ബാഹുല്യവുമുളള ആ ചുവന്ന സിന്ദൂരം പോലും നമുക്ക് വേദനയേറ്റുന്നു. കവിയൂര്‍ പൊന്നമ്മ കേവലം ഒരു അഭിനേത്രി എന്നതിനപ്പുറം വൈകാരികമായ എന്തെല്ലാമോ ആയിരുന്നു. മാതൃഭാവത്തിന്റെ പുര്‍ണതയായി നാം കൊണ്ടാടിയ ആ ആത്മസ്പന്ദനം മരണംകൊണ്ട് മായ്ക്കാന്‍ കഴിയുന്നതിനപ്പുറമാണ്. എന്നിരിക്കിലും മരണം...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com