ശതകോടികൾ ചെലവഴിച്ച് നിർമിക്കുന്ന ബോളിവുഡ് സിനിമകൾ നിരനിരയായി പരാജയപ്പെടുമ്പോഴും മലയാള സിനിമയുടെ തട്ട് ദിനംപ്രതി മുകളിലേക്കാണ്. കേരളത്തിന്റെ അതിർത്തികൾ പിന്നിട്ട് ഇതര സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും ആരാധക ഹൃദയങ്ങൾ സ്വന്തമാക്കി മലയാള സിനിമകൾ.
മഞ്ഞുമ്മൽ ബോയ്സ്, ഭ്രമയുഗം, ആവേശം, ആടുജീവിതം, പ്രേമലു, ഗുരുവായൂർ അമ്പലനടയിൽ തുടങ്ങിയ ചിത്രങ്ങൾ രചിച്ച വിജയ കഥ എആർഎമ്മും കടന്ന് കുതിക്കുന്നു.
ഇന്ത്യൻ സിനിമ വ്യവസായത്തിൽ മലയാള സിനിമ അടയാളപ്പെടുത്തുന്ന വിജയക്കുതിപ്പിനെപ്പറ്റി എന്റർടെയ്ൻമെന്റ് പ്ലാറ്റ്ഫോമായ ബുക്ക്മൈ ഷോ സിഒഒ ആശിഷ് സക്സേന മനോരമ ഓൺലൈൻ പ്രീമിയത്തിലൂടെ സംസാരിക്കുന്നു.
Mail This Article
×
ദേശീയതലത്തിൽ മലയാള സിനിമ വൻശ്രദ്ധ നേടിയ വർഷമാണിത്. 2024ന്റെ ആദ്യമാസങ്ങളിൽ ഇന്ത്യൻ സിനിമരംഗത്തെ പിടിച്ചുകുലുക്കി നാലു മലയാളം സിനിമകൾ 100 കോടി ക്ലബിൽ ഇടംപിടിച്ചു. വൻ മുതൽമുടക്കിൽ ഇറങ്ങുന്ന ബോളിവുഡ് ചിത്രങ്ങൾക്കു കഴിയാതെ പോയ നേട്ടമാണ് തുടർച്ചയായ വിജയങ്ങളോടെ മലയാളം സ്വന്തമാക്കിയത്. മലയാളത്തിലെ പുതിയ റിലീസുകൾ ദേശത്തിന്റെയും ഭാഷയുടെയും പരിമിതികൾ മറികടന്ന് ഇന്ത്യൻ സിനിമയുടെ വിശാലമായ ക്യാൻവാസിലാണ് വിജയചരിത്രം സൃഷ്ടിക്കുന്നത്.
റിലീസായി രണ്ടാഴ്ചയ്ക്കുള്ളിൽ ബോക്സോഫിസിൽ നേട്ടമുണ്ടാക്കിയ എആർഎമ്മിന്റെ വിജയക്കുതിപ്പ് നേരത്തെ പ്രതീക്ഷിച്ചതാണ് വിപണിയിലുള്ളവർ. എന്റർടെയ്ൻമെന്റ് വ്യവസായ രംഗത്ത് പ്രാദേശിക സിനിമയുടെ വളർച്ചാ സാധ്യതകളെക്കുറിച്ചും മലയാളം സിനിമയുടെ പ്രാധാന്യത്തെക്കുറിച്ചും എന്റർടെയ്ൻമെന്റ് പ്ലാറ്റ്ഫോമായ ബുക്ക്മൈ ഷോ സിഒഒ ആശിഷ് സക്സേന സംസാരിക്കുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.